ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്.

23ന് ഉച്ചയ്‌ക്ക് 2 മുതല്‍ 3 മണി വരെയാണു നാമനിര്‍ദേശപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസിലാണ് പത്രിക നല്‍കേണ്ടത്. വൈകിട്ട് 4ന് സൂക്ഷ്മ പരിശോധന. 24ന് രാവിലെ 11ന് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാളെ രാവിലെ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരും. കേരളത്തില്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണു അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണു കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല.

English Summary:

BJP Kerala President : BJP President Election Notification issued; results to be announced on the 24th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com