Activate your premium subscription today
Saturday, Apr 19, 2025
ന്യൂഡല്‍ഹി∙ വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിനെതിരെ രാജ്യസഭാ എംപി സോണിയ ഗാന്ധി നടത്തിയ പരാമർശത്തെ വിമര്‍ശിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. സോണിയ ഗാന്ധിയുടെ പരാമർശം നിർഭാഗ്യകരമാണെന്നും പാർലമെന്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ഓം ബിർള പറഞ്ഞു.
ലോക്സഭാ സ്പീക്കർ ഓം ബിർല പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ നടപടികൾ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്നും പ്രധാന വിഷയങ്ങൾ ഉന്നയിക്കാനുള്ള തന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾ അവഗണിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ന്യൂഡൽഹി∙ സമാജ്വാദി പാർട്ടി എംപിമാർ പാർലമെന്റിലേക്കു പോസ്റ്ററുകളുമായി എത്തിയതോടെ ലോക്സഭ നിർത്തിവച്ച് സ്പീക്കർ. ഉച്ചയ്ക്ക് 12 മണിവരെയാണു സ്പീക്കർ ഓം ബിർല സഭ നിർത്തിവച്ചത്. പിന്നീട് പുനഃരാരംഭിച്ചു. ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ പെരുകുന്നത് ചൂണ്ടിക്കാട്ടിയാണ് എംപിമാർ പോസ്റ്ററുകളുമായെത്തിയത്.
ന്യൂഡൽഹി∙ ബിജെപി എംപിമാർ ചേർന്നു തന്നെ തള്ളിയിട്ടെന്ന് കാണിച്ച് കത്തു നൽകി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ. ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് ഖർഗെ കത്തു നൽകിരിക്കുന്നത്. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ സോറോസ്, അദാനി വിഷയങ്ങൾ പാർലമെന്റിന്റെ ഇരുസഭകളെയും ഇന്നും പ്രക്ഷുബ്ധമാക്കി. ലോക്സഭാ സ്പീക്കർ ഓം ബിർല ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡയസിലേക്ക് കയറി പ്രതിഷേധിച്ചു. ഇരു സഭകളിലെയും നടപടികൾ തടസ്സപ്പെട്ടു.
ന്യൂഡല്‍ഹി∙ വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. 31 അംഗ സമിതിയാണ് സ്പീക്കര്‍ ഓം ബിര്‍ല രൂപീകരിച്ചത്. ഇതില്‍ 21 പേര് ലോക്സഭയില്‍ നിന്നും 10 പേര് രാജ്യസഭയില്‍ നിന്നുമുള്ള എംപിമാരാണ്. രണ്ട് കോൺഗ്രസ് അംഗങ്ങളാണ് ജെപിസിയിൽ ഇടംപിടിച്ചത്. എഐഎംഐഎം
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ സ്പീക്കർ ഓം ബിർല തുടർച്ചയായി ഇടപെട്ടത് പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ശബ്ദമുയർത്തിയതോടെ നിങ്ങൾ എനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണോ എന്നു സ്പീക്കർ ചോദിച്ചു.
ന്യൂഡൽഹി ∙ ബംഗാൾ വിഭജിക്കണമെന്ന് കേന്ദ്രസഹമന്ത്രിയും ബംഗാൾ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപിമാർ ലോക്സഭയിൽ പ്രതിഷേധിച്ചു. ബംഗാൾ വിഭജിച്ച് വടക്കൻ ഭാഗം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടു ചേർക്കണമെന്നു കഴിഞ്ഞ ദിവസം സുകാന്ത അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി പരാമർശം നടത്തിയതു പാർലമെന്റിൽ വച്ചല്ലാത്തതിനാൽ ഇക്കാര്യം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞു.
ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ പിൻവലിച്ച വിവാദ കർഷക നിയമങ്ങൾ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെയാണു പാസാക്കിയതെന്ന തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ആരോപണം സ്പീക്കർ ഓം ബിർല തിരുത്തി. കർഷകനിയമങ്ങൾ സഭയിൽ അഞ്ചര മണിക്കൂർ ചർച്ച ചെയ്തിരുന്നതായി ഓം ബിർല പറഞ്ഞു. ബജറ്റ് 2 സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ളതു മാത്രമാണെന്നു വിമർശിച്ച അഭിഷേക് ബാനർജി, ബംഗാൾ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ പരാജയത്തിനു ശേഷം കേന്ദ്രത്തിൽനിന്നു ധനസഹായം ലഭിക്കാറില്ലെന്നും വിമർശിച്ചു.
മുംബൈ∙ ലോക്സഭ സ്പീക്കറുടെ മകളെ അപമാനിച്ചെന്ന പരാതിയിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ പൊലീസ്. ധ്രുവ് റാഠിയുടെ പേരിലുള്ള വ്യാജ എക്സ് അക്കൗണ്ടിലാണ് സ്പീക്കർ ഓം ബിർലയുടെ മകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്റുമായി
Results 1-10 of 68
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.