Activate your premium subscription today
ന്യൂഡൽഹി∙ ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.
ന്യൂഡൽഹി ∙ രാജ്യത്ത് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള ശുപാർശ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി രാഷ്ട്രപതിക്കു നൽകി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണു നിർദേശം. 2029 മുതൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല.
ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയോട് കേന്ദ്ര സർക്കാർ നിർദേശിച്ചത് ലോക്സഭ, നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ശുപാർശകൾ നൽകാനാണ്. ഒരേ സമയം തിരഞ്ഞെടുപ്പ് നിർദേശത്തെപ്പറ്റി സ്വതന്ത്ര റിപ്പോർട്ട് നൽകാൻ ആയിരുന്നില്ല. അതുകൊണ്ടുതന്നെ, ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ചുള്ള റിപ്പോർട്ട് അപ്രതീക്ഷിതമല്ല.
ന്യൂഡൽഹി∙ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻരാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി, രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് പഠന റിപ്പോർട്ട് സമർപ്പിച്ചു. 18,000 പേജുകളിൽ എട്ടുവാല്യങ്ങളായി തയാറാക്കിയ റിപ്പോർട്ടിൽ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താൻ നിർദേശിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്താനുള്ള നീക്കത്തെ അഭിപ്രായമറിയിച്ചവരിൽ 81% പേരും അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് 20,972 പ്രതികരണങ്ങൾ ലഭിച്ചു.
ന്യൂഡൽഹി ∙ ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ആശയം നടപ്പാക്കാൻ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി പിരിച്ചുവിടണമെന്നും സമിതി സെക്രട്ടറി നിതേൻ ചന്ദ്രയ്ക്ക് അയച്ച കത്തിൽ ഖർഗെ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ പാർലമെന്ററി ജനാധിപത്യ സംവിധാനം തകിടംമറിക്കാനുള്ള ഗൂഢശ്രമമാണു കേന്ദ്രത്തിന്റേതെന്നു മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തിൽ മമത കുറ്റപ്പെടുത്തി. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷനാണു കോവിന്ദ്. ഒറ്റ തിരഞ്ഞെടുപ്പിന്റെ മറവിൽ രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. കോൺഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ, എൻസിപി, ആം ആദ്മി പാർട്ടി എന്നിവയടക്കം ഇന്ത്യ മുന്നണിയിലെ കക്ഷികളെല്ലാം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തോട് എതിരാണ്.
ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ആശയത്തോടു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ മറുപടി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നീക്കത്തിൽ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു. ഈ രീതിയിൽ തിരഞ്ഞെടുപ്പു നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം മറുപടി നൽകി. ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താമെന്നതു സാങ്കേതിക വാദമാണ്; പ്രയോഗികമല്ല. ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന ജനാധിപത്യ മൂലങ്ങൾക്കും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനും എതിരാണ് ഇതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി’നായി മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി പൊതുജനാഭിപ്രായം ചോദിച്ചുള്ള അറിയിപ്പിൽ നൽകിയത് തെറ്റായ ഇമെയിൽ വിലാസം. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമപരവും ഭരണപരവുമായ ചട്ടക്കൂട് തയാറാക്കാനാണ് പൊതുജനാഭിപ്രായം തേടിയത്.
വർക്കല ∙ ശ്രീനാരായണഗുരു കൊളുത്തിയ പ്രബുദ്ധതയുടെ വെളിച്ചം ലോകം ഏറ്റെടുക്കണമെന്നു മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സദ്ഗതി പകരുന്ന ആ മാർഗം തിരിച്ചറിയുകയാണു സമകാലികരുടെ ദൗത്യം. ലോകത്തിന്റെ അശാന്തിക്കും അനിശ്ചിതത്വത്തിനും അതു പരിഹാരമാവും. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ‘സർവമത സമ്മേളന ശതാബ്ദിയാഘോഷം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതത്തിനും അതിന്റേതായ വലുപ്പമുണ്ട്. സഹജീവികളോടും പ്രകൃതിയോടുള്ള കാരുണ്യമാണ് മതങ്ങളിൽ കണ്ടെത്തേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതും. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവാക്കിനു പിന്നിലെ ആശയം ഇതാണ്. ലോക സാഹോദര്യം മുൻനിർത്തിയാണ് ആലുവയിൽ ഗുരു സർവമത സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക നീതിക്കും മതരഹിത സമൂഹത്തിനും വേണ്ടി ഗുരു നടത്തിയ പോരാട്ടങ്ങൾ ഭാരതത്തിൽ നവോത്ഥാനത്തിന്റെ പാതകൾ വെട്ടിത്തുറന്നു. മാസങ്ങൾ മുൻപുള്ള ശിവഗിരിസന്ദർശനം തന്നിൽ ആന്തരിക ചൈതന്യമുണ്ടാക്കി. റാംനാഥ് കോവിന്ദ് പറഞ്ഞു.
Results 1-10 of 155