Activate your premium subscription today
തിരുവനന്തപുരം ∙ തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾക്കു കളമൊരുക്കുകയും ചെയ്യുന്നു. സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ തനിക്കു പങ്കുണ്ടെന്ന പ്രചാരണമുണ്ടായതിനു പിന്നാലെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിസ്ഥാനത്തു നിർത്തി നടത്തിയ വിമർശനം ബിജെപി സംസ്ഥാനനേതൃത്വത്തിനു കൂടിയുള്ള താക്കീതായാണു പാർട്ടിയിലെ പലരും കാണുന്നത്.
തൃശൂർ ∙ സിപിഎം വിടാനൊരുങ്ങിയ ഇ.പി.ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദം തെളിവുകൾ സഹിതം ആവർത്തിച്ചു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ആദ്യം ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലും രണ്ടാമത് തൃശൂർ രാമനിലയത്തിലും പിന്നീടു ഡൽഹിയിലെ ലളിത് ഹോട്ടലിലും കൂടിക്കാഴ്ച നടത്തി. 2023 മാർച്ച് 4നു രാമനിലയത്തിൽ താനെടുത്ത 107–ാം നമ്പർ മുറിയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
തൃശൂർ∙ കൊടകര കുഴൽപണക്കേസിൽ ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. കേസിൽ നിർണായകമായ തെളിവുകൾ പുറത്തുവിടുമെന്നും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബിജെപി നേതാക്കൾ ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം തുറന്നടിച്ചു. ശോഭാ സുരേന്ദ്രനെതിരെയും സതീഷ് ഗുരുതര ആരോപണമുന്നയിച്ചു.
തിരുവനന്തപുരം ∙ കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശനു പിറകിൽ ശോഭാ സുരേന്ദ്രനാണെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വാർത്തയ്ക്കു പിറകിൽ രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും അവർ ആരോപിച്ചു.
പാലക്കാട്∙ നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ. ഇന്നു രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ഒരു ഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം∙ ജോർജ് കുര്യന്റെ അപ്രതീക്ഷിത മന്ത്രിസ്ഥാനം പോലെ ബിജെപി സംഘടനയിൽ അപ്രതീക്ഷിത നീക്കങ്ങളുണ്ടാകുമോ? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയം വരും തിരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തി കേരളത്തിൽ സജീവമാകാനാണ് ബിജെപിയുടെ നീക്കം. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളായിരിക്കും ബിജെപിയുടെ ആദ്യത്തെ രാഷ്ട്രീയ ലാബ്.
തിരുവനന്തപുരം ∙ പബ്ലിക് പോളിസിയിൽ ലോകത്തിലെ ഒന്നാമത്തെ പഠന പ്രോഗ്രാമായ യുഎസിലെ ബെർക്കലി എംപിപി (മാസ്റ്റർ ഓഫ് പബ്ലിക് പോളിസി) നേടി
ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ അമ്പരപ്പിലാണ് ഇരു മുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17.22% ആയിരുന്ന എൻഡിഎയുടെ വോട്ടുവിഹിതം ശോഭ 28.3% ആക്കി. അതോടെ, സംസ്ഥാനത്ത് എൻഡിഎ വോട്ട് വിഹിതം ഏറ്റവും കൂട്ടിയ മണ്ഡലമായി ആലപ്പുഴ. എൻഡിഎയുടെ മുന്നേറ്റത്തിൽ ഏറ്റവും ആഘാതമേറ്റത് എൽഡിഎഫിനാണ് – കുറഞ്ഞത് 8.7% വോട്ടുകൾ. വിജയിച്ചെങ്കിലും യുഡിഎഫിന്റെ വോട്ടു വിഹിതത്തിലും 1.74 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ ധ്രുവീകരണത്തിൽ ബിജെപി വോട്ടുകൾ കുത്തനെ ഉയർന്നിരുന്നു.
കൊച്ചി ∙ ആലപ്പുഴയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്തി ശോഭ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് 4 മണിവരെ പുറത്തുവിട്ട കണക്കനുസരിച്ച് 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയിട്ടുള്ളത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി നേടിയത് 17.24
ആലപ്പുഴ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 25,000 കടന്നു. രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം
Results 1-10 of 141