Activate your premium subscription today
Saturday, Apr 19, 2025
‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?
‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്. വീണയുടെ രുചിക്കൂട്ടുകള് പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള് ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.
റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില് ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനുഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില് ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ
ഇന്ത്യൻ ഭൂപടത്തിന്റെ തെക്കേ മൂലയ്ക്ക്, നന്നായി മൂത്ത പാവയ്ക്ക അഥവാ കയ്പക്കയുടെ രൂപത്തിൽ കിടക്കുന്ന സംസ്ഥാനം എന്നു പലരും ‘ബോഡി ഷെയിം’ ചെയ്യാറുണ്ടെങ്കിലും കേരളത്തിന്റെ ശരീരഭാഷയ്ക്ക് ഒരു ചാരുകസേരയിരുത്തത്തിനോടാണു സാമ്യം. അറബിക്കടലിന്റെ നീലത്തലയിണയിൽ ചാരിയുള്ള ഒരു സുഖിച്ചിരിപ്പ്. സഹ്യനു കിഴക്കോ വിന്ധ്യനു വടക്കോ ഉള്ള കോലാഹലങ്ങളൊന്നും ഇങ്ങോട്ടത്ര ഏശില്ല. നാഷനൽ ഹൈവേയിലൂടെ അവിയലിനുള്ള പച്ചക്കറികളും ആന്ധ്രാ അരിയും എത്തിയാൽ സുഖമായി സദ്യയുണ്ട് ചാരിക്കിടക്കാം. നേരമ്പോക്കും വെടിവട്ടവുമാവാം. ഈ സുഖിച്ചിരിപ്പു തന്നെയാവണം കേരളത്തിന്റെ സാംസ്കാരിക നരവംശശാസ്ത്രത്തിൽ മലയാളിച്ചിരിയായി മാറിയത്. സുഭിക്ഷതയുടെ കാലത്തു മാത്രമല്ല, ഉത്തരേന്ത്യൻ ഗോതമ്പിന്റെ ചപ്പാത്തിയോ ഇറ്റാലിയൻ മക്രോണിയുടെ ഉപ്പുമാവോ കഴിക്കേണ്ടി വന്ന ക്ഷാമകാലത്തും മലയാളിയുടെ പ്രതിശീർഷ ചിരിയിൽ കുറവു വന്നിട്ടില്ല. എഴുത്തിലെ ചിരിയായാലും വരയിലെ ചിരിയായാലും ദേശീയ ശരാശരിയെക്കാൾ അത് എക്കാലവും ഉയർന്നുതന്നെ നിന്നു. തോലകവിയാണു ശുദ്ധമലയാളത്തിൽ ആദ്യമായി ഹാസ്യമുൽപാദിപ്പിച്ചത് എന്നാണു സങ്കൽപിച്ചുപോരുന്നത്. സംസ്കൃതമിട്ടു മലയാളത്തിന്റെ മൺചട്ടിയിൽ വറുത്തും മലയാളമെടുത്തു സംസ്കൃതത്തിൽ പുഴുങ്ങിയും തോലൻ ഭാഷകൊണ്ടു കളിച്ചത് അടുക്കളയിലെ സാങ്കേതികവിദ്യപോലും പ്രാകൃതമായിരുന്ന പത്താം നൂറ്റാണ്ടിലാണ് എന്നോർക്കുമ്പോഴാണ് ആ ചിരി കാലത്തിനുമുൻപേ
പൊതുവേ ഉൾവലിഞ്ഞ പ്രകൃതം. ആരോടും അങ്ങനെ ചങ്ങാത്തത്തിനു പോകാറില്ല; പ്രത്യേകിച്ചു വിദേശികളോട്. അയൽവാസിയിൽനിന്ന് ഒരു ‘മൊയ്’ (ഹായ്) നമുക്കു തിരിച്ചുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. ഇങ്ങനെയൊക്കെയുള്ള ആളുകൾ താമസിക്കുന്ന ഫിൻലൻഡ് എങ്ങനെ ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തി? ഉത്തരം സിംപിൾ. സ്വന്തം ജീവിതത്തിൽ അവർ സംതൃപ്തരാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാതിരുന്നാൽ ജീവിതം സന്തോഷകരമാകും എന്നതാണ് മന്ത്രം. പുറമേ ചിരിച്ചുകാണിച്ച് ഉള്ളിൽ പല്ലിറുമ്മുന്നവരല്ലാത്തതിനാൽ ആ രീതിയിലുള്ള പിരിമുറുക്കങ്ങളും ഇല്ല. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളില്ല, പൊങ്ങച്ചം പറച്ചിലില്ല. ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയും. നടക്കുന്ന കാര്യങ്ങളേ രാഷ്ട്രീയക്കാർപോലും വാഗ്ദാനം ചെയ്യാറുള്ളൂ. കേരളത്തെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാടാണ് ഫിൻലൻഡ്. ആളുകൾ കുറവായതിനാലാകാം, അസൂയയും സ്പർധയും തീരെയില്ല. നിറയെ യൂറോയുള്ള പഴ്സ് വഴിയിൽ കണ്ടാലും സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, തക്കത്തിനു ബീയർ ബോട്ടിൽ കിട്ടിയാൽ അടിച്ചുമാറ്റുന്നവരെന്നു തമാശയ്ക്കു പറയാറുണ്ട്. വയർനിറയെ ബീയർ ചെന്നാലേ വായ നിറയെ വർത്തമാനം വരൂ എന്ന് ഇവിടുള്ളവർതന്നെ പറയാറുണ്ട്. മദ്യം ഇഷ്ടംപോലെ അകത്താക്കുമെങ്കിലും ആരുമങ്ങനെ വഴിയിൽ കിടക്കാറില്ല. പൊതുമുതൽ നശിപ്പിക്കാനോ പൊതുശല്യമാകാനോ മെനക്കെടാറുമില്ല.
‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.
‘‘പാല്നിലാ പുഞ്ചിരി, തൂകുമാ സുന്ദരി, പേരെഴും ഹൂറി, പൂമകൾ ഫാത്തിമാ...’’ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ നടി രാധിക, കെ.ജി.മാർക്കോസിന്റെ ശബ്ദം. ഒരുകാലത്ത് മലയാളികളുടെ മനസ്സ് നിറച്ചൊരു മാപ്പിളപ്പാട്ടായിരുന്നു ഇത്. മുസ്ലിം സമുദായത്തിലെ ഒരു മണവാട്ടിപ്പെണ്ണിന്റെ സ്വപ്നവും സന്തോഷവുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കിത്തന്ന മധുരമൂറുന്ന ഇശലുകൾ. മലബാറിന്റെ സ്വന്തമെന്ന് പറയുമെങ്കിലും എന്നും മലയാളികൾക്കിടയിൽ മാപ്പിളപ്പാട്ടുകൾക്ക് വലിയൊരു സ്വീകാര്യതയുണ്ടായിരുന്നു. സിനിമാ ഗാനങ്ങളും മാപ്പിള ആൽബങ്ങളുമെല്ലാം കേൾക്കാനുള്ള ഇമ്പംകൊണ്ടും വാക്കുകളുടെ ലാളിത്യംകൊണ്ടും നമ്മുടെ മനസ്സിൽ തങ്ങിനിന്നു. സിനിമാ ഗാനങ്ങളായിരുന്നു ആദ്യകാലത്തെ ട്രെൻഡെങ്കിൽ പിന്നത് പതിയെ മാപ്പിള ആൽബങ്ങൾക്ക് വഴിമാറി. ചാനൽ കുതിച്ചുകയറ്റത്തിന്റെ നാളുകളിൽ അവ വമ്പൻ ഹിറ്റുകളുമായി. ഒരു ദശാബ്ദം മുൻപ് പുറത്തിറങ്ങിയ ‘ഖൽബാണ് ഫാത്തിമ’ എന്ന ആൽബംതന്നെ ഉദാഹരണം. യുട്യൂബിൽ മാത്രം ഇതുവരെ 2.1 കോടി പേർ ‘നെഞ്ചിനുള്ളിൽ നീയാണ്’ എന്ന പാട്ടു കേട്ടു കഴിഞ്ഞു. പിന്നീടെപ്പോഴോ മാപ്പിള പാട്ടുകളുടെ ആ ട്രെൻഡ് അവസാനിച്ചു. പക്ഷേ, ‘ഇൻസ്റ്റ’ കിഡ്സിന്റെ ഇക്കാലത്ത് മാപ്പിളപ്പാട്ടിന് ആ പഴയ ചേലും മൊഞ്ചും നല്ലോണമുണ്ട്. പണ്ടത്തെപ്പോലെ കല്യാണവീടുകളിലും ആളു കൂടുന്നിടത്തും ബസുകളിലും ചാനലുകളിലും മാത്രമല്ല, ഇൻസ്റ്റഗ്രാം റീലുകളിലും നിറയുകയാണ് മാപ്പിളപ്പാട്ടുകൾ. അത് ലോകം മുഴുവൻ ഏറ്റെടുക്കുന്നുമുണ്ട്. മാപ്പിളപ്പാട്ടു ഗായകർ സെലിബ്രിറ്റികളും ആയി മാറുന്ന കാഴ്ചയാണ് ഇൻസ്റ്റ ലോകത്ത്.
മണൽപ്പരപ്പിൽ ചുറ്റും കൂടിയിരിക്കുന്നവർ കടൽക്കാറ്റിന്റെ ചൂളം വിളിക്കപ്പുറം ബാങ്ക് വിളിക്കായി കാതോർക്കുന്നത് കാണാം വൈകുന്നേരങ്ങളിൽ കോഴിക്കോട് കടപ്പുറത്ത്. അപ്പോഴേയ്ക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞു തുടങ്ങിയിട്ടുണ്ടാകും. ബീച്ചിൽ അങ്ങിങ്ങായുള്ള തട്ടുകടകളിൽ നിന്നൊഴുകുന്ന വെളിച്ചം ഇടയ്ക്കിടെ കരയിലേക്ക് കയറി വരുന്ന തിരമാലകളിലേക്കും ചെരിഞ്ഞിറങ്ങും. ആ കടലിനപ്പുറത്തുള്ള അറബി നാട്ടിൽ നിന്നുവന്ന കാരക്ക കഴിച്ചു കൊണ്ടായിരിക്കും മിക്കവരും നോമ്പുതുറക്കുന്നത്. വീട്ടിലും ഹോട്ടലുകളിലും നോമ്പുതുറക്കുന്നതിന് പകരം വിഭവങ്ങളുമായി കടപ്പുറത്തേയ്ക്ക് എത്തുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടുകയാണ്. നോമ്പ് തുറക്കാൻ നിരവധി കുടുംബങ്ങളാണ് ബീച്ച് തിരഞ്ഞെടുക്കുന്നത്. കോഴിക്കോട് സൗത്ത് ബീച്ച്, ഭട്ട് റോഡ്, കോന്നാട് ബീച്ച് എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രം. നോമ്പ് തുറക്കാനായി വിവിധ ഇടങ്ങളിൽ നിന്നായി ആളുകളെത്തുന്നുണ്ട്. കോഴിക്കോട് നഗരത്തിന് പുറത്തു നിന്നുള്ളവരും ഇവിടെ നോമ്പുതുറക്കാൻ എത്തുന്നത് കാണാം. വീട്ടിൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയ ശേഷം വൈകിട്ടോടെ ബീച്ചുകളിലെത്തി സൗകര്യപ്രദമായ സ്ഥലത്ത് ഇടംപിടിക്കും. വലിയ വിരിപ്പുകളിൽ ഭക്ഷണ പദാർഥങ്ങളും ജ്യൂസുകളും നിരത്തി വച്ച് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കും. തരിക്കഞ്ഞി മുതൽ
‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ? കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി. കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി: ‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ?
കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്. ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
Results 1-10 of 137
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.