Activate your premium subscription today
ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ 135 പാമ്പുകളെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെ പിടികൂടി. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിലായി മൂന്ന് പാമ്പുപിടുത്തക്കാരെയാണ് ഇതിനായി പരിശീലനം നൽകി വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്
ശബരിമല ∙ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് 6 മുതൽ 7 മണിക്കൂർ വരെ നീളുന്നു. പുലർച്ചെ പടി കയറാനുള്ള ക്യു ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിനു സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞു നിർത്തി ചെറിയ സംഘമായാണ് കടത്തി
ശബരിമല ∙ ചാലക്കയത്തിനു സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്. അഞ്ച് തീർഥാടകർക്കും രണ്ടു ബസിലെയും ഡ്രൈവർമാർക്കുമാണ് പരുക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട∙ ശബരിമലയിൽ പൊലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പൊലീസ് ഓഫിസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പിമാർക്കും പൊലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷൽ ഓഫിസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി.
ശബരിമല∙ സന്നിധാനത്ത് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്നു കിഴക്കേമണ്ഡപത്തിൽ കാർത്തിക ദീപം തെളിയിച്ചു. പതിനെട്ടാംപടിക്ക് ഇരു വശത്തുമുള്ള കമ്പവിളക്ക് തെളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ദേവസ്വം ജീവനക്കാരും സ്പെഷൽ ഡ്യൂട്ടിക്കാരും ചേർന്ന്
ശബരിമല∙ തോരാതെ പെയ്ത മഴയിലും സന്നിധാനത്തെത്തി പതിനായിരങ്ങൾ. തളരാത്ത ഭക്തിയുമായി എത്തിയ ഒട്ടേറെ പേരാണ് അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നത്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് 75,116 പേരാണ് ശബരിമലയിൽ ഇന്ന് ദർശനം നടത്തിയത്. അതിൽ 14,481 പേർ സ്പോട് ബുക്കിങ് വഴി എത്തി.
കോട്ടയം∙ ശബരിമല കയറാൻ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ലീൻ ഷേവ് ചെയ്ത് മല ചവിട്ടിയെന്ന സൈബർ ആക്രമണത്തിനാണ് സതീശന്റെ മറുപടി. ‘‘ഞാൻ പ്രതിപക്ഷ നേതാവാണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ട്. ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണ്. അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും താടി വളർത്തി അല്ലല്ലോ മല കയറുന്നത്.’’– സതീശൻ പറഞ്ഞു.
ശബരിമല ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തുന്നു. അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് തയാറാക്കുന്നത്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള ലോക്കറ്റുകൾ വിൽപനയ്ക്ക് ഉണ്ടാകും. താൽപര്യപത്രം ക്ഷണിച്ചപ്പോൾ പ്രമുഖ സ്വർണ വ്യാപാരശാലകൾ പങ്കെടുത്തു.
ശബരിമല ∙ സന്നിധാനത്തു പതിനെട്ടാംപടി കയറാനും ദർശനത്തിനുമുള്ള വലിയ തിരക്ക് തുടരുന്നു. രാവിലെ നട തുറന്നപ്പോൾ ശരംകുത്തി വരെയായിരുന്ന ക്യൂ തുടരുകയാണ്. പകൽ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പനി പടരാൻ ഇടയാക്കി.
ശബരിമല∙ സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ് ബാൻഡ്. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശി ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ് ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞുനടന്ന ശിവാർഥിക സിവിൽ പൊലീസ് ഓഫീസറായ അക്ഷയ്യുടെ ശ്രദ്ധയിൽപ്പെട്ടു.
Results 1-10 of 1623