ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനും ദർശനം സുഗമമാക്കുന്നതും ലക്ഷ്യമിട്ട് രൂപീകരിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി. പണം പിരിച്ചെന്ന ആരോപണം അന്വേഷിച്ച പൊലീസ് റിപ്പോർട്ടിലെ കണ്ടെത്തലിൽ കോടതി നടുക്കവും രേഖപ്പെടുത്തി. 

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി കോ-ഓർഡിനേറ്റർ എരുമേലിയിൽ ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല ചീഫ് പൊലീസ് കോഓർഡിനേറ്ററോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി ഉള്ളടക്കത്തിൽ നടുക്കം രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട കോടതി, റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്നും ഇതിനായി പ്രചരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

2011ലാണ് കമ്യൂണിറ്റി പൊലീസിങ്ങിന്റെ ഭാഗമായി ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മണ്ഡല - മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഭക്തരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി പുണ്യം പൂങ്കാവനം പദ്ധതി ശബരിമലയില്‍ സംഘടിപ്പിച്ചിട്ടില്ല. പുണ്യം പൂങ്കാവനത്തിന് വേണ്ടിയും ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം ശബരിമല പദ്ധതിക്കായും ഫണ്ട് ശേഖരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നൽകിയിരുന്നു

English Summary:

Punyam Poonkavanam project termination: ordered by the Kerala High Court following allegations of illegal fund collection. The court expressed its shock at the police investigation's findings and directed the state government to take appropriate action.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com