ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. ബിപിസിഎല്ലിന്റെ  നിർമാണത്തിലിരിക്കുന്ന കംപ്രസ‍ഡ് ബയോ ഗ്യാസ് പ്ലാന്റിന് (സിബിജി) സമീപത്തുള്ള മാലിന്യക്കൂനയ്ക്ക് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ തീപിടിക്കുകയായിരുന്നു. തൃക്കാക്കര, പട്ടിമറ്റം സ്റ്റേഷനുകളിൽ നിന്നുള്ള 3 ഫയർ‌ എഞ്ചിൻ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് അധികൃതർ പറയുന്നത്.

2023 മാർച്ച് രണ്ടിന് ബ്രഹ്മപുരത്ത് പടർന്നുപിടിച്ച തീ 12 ദിവസങ്ങളെടുത്താണ് അണയ്ക്കാൻ സാധിച്ചത്. മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്ന് ഉയർന്ന പുക എറണാകുളം ജില്ലയിലെ ജനജീവിതം ദുഃസഹമാക്കുകയും ചെയ്തിരുന്നു. കൊച്ചിയിൽ നിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്താണ് ഈ മാലിന്യകേന്ദ്രം. കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലമാണിത്. 

തീപിടിത്തത്തിനു ശേഷം ബ്രഹ്മപുരത്തെ മാലിന്യം നീക്കം ചെയ്ത് 18 ഏക്കർ സ്ഥലം വീണ്ടെടുത്തതായി ഈ മാസമാദ്യം സ്ഥലം സന്ദർശിച്ച തദ്ദേശ മന്ത്രി എം.ബി.രാജേഷ് പറഞ്ഞിരുന്നു. ഈ മാലിന്യം നീക്കിയ സ്ഥലത്താണ് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത് മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

English Summary:

Brahmapuram Fire: Another fire has erupted at the Brahmapuram waste plant near Kochi, Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com