Activate your premium subscription today
ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന സംശയവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. അണ്ടർ 19 ഏഷ്യാ കപ്പിലെ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ട ശേഷമാണ് പാക്കിസ്ഥാൻ മുൻ താരത്തിന്റെ ആരോപണം. 13 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും വലിയ സിക്സ് അടിക്കാൻ സാധിക്കുമോയെന്നാണ് ജുനൈദ് ഖാൻ
181.6 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ്! ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘വേഗത’ പക്ഷേ സ്പീഡ് ഗണ്ണിനു പിഴവു സംഭവിച്ചതു കാരണമുണ്ടായ തെറ്റായ കണക്കായിരുന്നു.
അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ തന്നെ നടത്താൻ ഐസിസി യോഗത്തിൽ ധാരണയായതായി സൂചന. ഇന്ത്യയുടെ മത്സരങ്ങളെല്ലാം യുഎഇയിലായിരിക്കും കളിക്കുക. 2027വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിൽ ‘ഹൈബ്രിഡ് മോഡൽ’ പിന്തുടരാനും തത്വത്തിൽ അംഗീകാരമായെന്നാണു വിവരം. ഇതു പ്രകാരം ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാന്റെ
ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാക്കിസ്ഥാനെ തോല്പിച്ച് സിംബാബ്വെ. പാക്കിസ്ഥാൻ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു. സ്കോർ: പാക്കിസ്ഥാൻ- 20 ഓവറിൽ ഏഴിന് 132, സിംബാബ്വെ 19.5 ഓവറിൽ എട്ടിന് 133. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ നടത്തുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന് ബിസിസിഐ. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ മാത്രം യുഎഇയിലേക്കു മാറ്റുന്നതിനാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചത്. പക്ഷേ 2031 വരെ ഇന്ത്യയിൽ നടക്കുന്ന ഐസിസി ചാംപ്യൻഷിപ്പുകളിൽ പാക്കിസ്ഥാനും
57 റൺസെന്ന നാണക്കേടിൽ സിംബാബ്വെയെ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാന് 10 വിക്കറ്റ് ജയവും ട്വന്റി20 പരമ്പരയും. ബുലവായോയിൽ നടന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 12.4 ഓവറിൽ ഓൾഔട്ടായി.
ക്രിക്കറ്റിന്റെ വിജയത്തിനു വേണ്ടിയാണ് ചാംപ്യൻസ് ട്രോഫി ‘ഹൈബ്രിഡ് മോഡലിൽ’ നടത്താമെന്നു സമ്മതിച്ചതെന്നു പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി. ക്രിക്കറ്റിന്റെ അന്തിമ വിജയം ഉറപ്പാക്കാൻ വേണ്ടിയാണു പുതിയ നീക്കമെന്നും മൊഹ്സിൻ നഖ്വി ദുബായിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു.
ദുബായ്∙ അണ്ടർ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങാനാകാതെ ഇന്ത്യയുടെ 13 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ഐപിഎൽ മെഗാലേലത്തിൽ കൗമാരതാരത്തെ 1.1 കോടി രൂപയ്ക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ അനുഭവ സമ്പത്തുള്ള താരങ്ങൾ വരെ ‘അൺസോള്‍ഡ്’
അണ്ടർ 19 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. പാക്കിസ്ഥാൻ 43 റൺസ് വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. 282 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 238 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. അർധ സെഞ്ചറി നേടിയ നിഖിൽ കുമാറാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 77 പന്തുകൾ നേരിട്ട താരം 67 റൺസെടുത്തു പുറത്തായി.
ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്താനുള്ള ‘ഹൈബ്രിഡ് മോഡൽ’ നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). അടുത്തവർഷം ഫെബ്രുവരിയിൽ പാക്കിസ്ഥാനിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റാനുള്ള നിർദേശമാണ് ഐസിസി മുന്നോട്ടുവച്ചത്.
Results 1-10 of 922