Activate your premium subscription today
Thursday, Mar 13, 2025
2 hours ago
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളുടെ സംഗമ വേദിയായി സൂപ്പർതാരം ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, മുൻ താരം സുരേഷ് റെയ്ന, പൃഥ്വി ഷാ, നിതീഷ് റാണ തുടങ്ങിയവരെല്ലാം എത്തിയതോടെ വിവാഹച്ചടങ്ങിന്
Feb 19, 2025
ദുബായ്∙ ചാംപ്യൻസ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ടീമിനുള്ളിൽ വീണ്ടും അസ്വാരസ്യങ്ങൾ? ദേശീയ മാധ്യമങ്ങളിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടീമിനുള്ളിൽ എല്ലാം ‘ഓകെ’ അല്ല എന്നാണ് സൂചന. ടീമിൽനിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് ഒരു സീനിയർ താരം മുഖ്യ
Feb 17, 2025
ചാംപ്യൻസ് ട്രോഫിക്കു വേണ്ടി ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനു തിരിച്ചടിയായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ പരുക്ക്. ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലിക്കുന്നതിനിടെയാണ് പന്തിടിച്ച് വിക്കറ്റ് കീപ്പർ ബാറ്ററുടെ കാലിൽ പരുക്കേറ്റത്. നെറ്റ്സിൽ ഹാർദിക് പാണ്ഡ്യയോടൊപ്പം ബാറ്റിങ് പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം.
Feb 16, 2025
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിൽ, സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറും ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തതായി റിപ്പോർട്ട്. ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആരാകണം,
Feb 13, 2025
ചാംപ്യൻസ് ട്രോഫിയിലും കെ.എൽ. രാഹുൽ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്നു വ്യക്തമാക്കി പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും രാഹുലായിരുന്നു ഇന്ത്യയുടെ കീപ്പർ. ഇതേ രീതി തന്നെ ചാംപ്യന്‍സ് ട്രോഫിയിലും പിന്തുടരാനാണു ടീം മാനേജ്മെന്റിന്റെ നീക്കം.
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വാഹനാപകടത്തിൽ പെട്ടപ്പോൾ രക്ഷകനായെത്തിയ രജത് കുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് രജത് കുമാറിനെയും കാമുകി മനു കശ്യപിനെയും ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ
Feb 8, 2025
മുംബൈ∙ ടീം മാനേജ്മെന്റ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ശ്രേയസ് അയ്യരെ പുറത്തിരുത്താൻ തീരുമാനിച്ചെങ്കിലും, ദൈവത്തിനു പോലും അദ്ദേഹത്തിൽ വിശ്വാസം തോന്നിയതുകൊണ്ടാണ് ടീമിലെത്താനും കളി ജയിപ്പിക്കാനും വഴി തെളിഞ്ഞതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. തുടക്കം തകർന്ന ഇന്ത്യയ്ക്ക്, പ്രത്യാക്രമണത്തിലൂടെ
Jan 28, 2025
‘‘ഋഷഭ് പന്തും ഞാനും ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. ചിലപ്പോഴൊക്കെ നമുക്ക് അതിനെ ഒഴിവാക്കി വിടാനാകും, ചിലപ്പോള്‍ അതു നേരിടേണ്ടിയും വരും. അവസാനം ശരിയേതെന്നും തെറ്റേതെന്നും തെളിയും. ഞാൻ ഇത്തരം പ്രചാരണങ്ങളെ അധികം ശ്രദ്ധിക്കാറില്ലെന്നതാണു സത്യം. ഋഷഭ് പന്തിൽ ഉള്ളത്ര ക്രിക്കറ്റ് അഭിനിവേശം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. മത്സരങ്ങൾ വിജയിക്കാൻ അദ്ദേഹത്തിന് അത്രയേറെ ആഗ്രഹമുണ്ട്. സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയമാണ് അദ്ദേഹത്തിനു മുഖ്യം. അത് അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന മികവാണ്.’’– ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞ വാക്കുകളാണിത്. ഇതിൽ അവസാന രണ്ടു വാചകങ്ങളിൽ ഗോയങ്കയുടെ മനസ്സിലിരിപ്പു വ്യക്തം. ഫലമാണു മുഖ്യം. അതിനു വേണ്ടിയാണ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഉയർന്ന തുക നൽകി പന്തിനെ വാങ്ങിയത്. ക്യാപ്റ്റനായി പ്രഖ്യാപിച്ച വേളയില്‍ ഋഷഭ് പന്തിനെ നന്നായി പുകഴ്ത്തിയെങ്കിലും യുവതാരത്തിന്റെ ആരാധകർ അൽപം ആശങ്കയിലാണ്. റിസൽട്ട് ഇല്ലെങ്കിൽ ക്യാപ്റ്റനായാലും ടീം അംഗങ്ങളായാലും മുഖത്തുനോക്കി പറയുന്നതാണ് ഗോയങ്കയുടെ രീതി. കഴിഞ്ഞ സീസണില്‍ സൺറൈസേഴ്സ് ഹൈദരാബാദിനോടു 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഗ്രൗണ്ടിൽ ചാനൽ ക്യാമറകൾക്കു മുന്നിൽവച്ചു നിര്‍ത്തിപ്പൊരിച്ചയാളാണു ഗോയങ്ക. ഐപിഎലിലെ മറ്റു ടീമുടമകളാരും ടീമിന്റെ മത്സര ഫലങ്ങളിൽ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. രാഹുൽ സ്കോർ ചെയ്യുന്ന മൽസരത്തിൽ ടീം തോൽക്കുമെന്നതായിരുന്നു കഴിഞ്ഞ സീസണിലെ അവസ്ഥ. 14 മത്സരങ്ങൾ കളിച്ച ലക്നൗ ജയിച്ചത് ഏഴെണ്ണം മാത്രം. കഴിഞ്ഞ സീസണിൽ ഏഴാമതായിരുന്നു ലക്നൗ.
Jan 25, 2025
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരങ്ങളെ ‘കളി പഠിപ്പിക്കാൻ’ വിട്ട സിലക്ടർമാരുടെ തീരുമാനം അവരെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ടീമുകൾക്ക് തിരിച്ചടിയാകുന്ന കാഴ്ച സമ്മാനിച്ച് രഞ്ജി ട്രോഫി മത്സരങ്ങളുടെ മൂന്നാം ദിനം. ഇന്ത്യൻ നായകൻ രോഹിത് ശർമയും യുവതാരങ്ങളിൽ ശ്രദ്ധേയനായ യശസ്വി ജയ്സ്വാളും ഓപ്പണർമാരായി എത്തിയ
Jan 24, 2025
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ പരിഗണിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിച്ച് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. ഇടം കൈ ബാറ്ററാണെന്നത് സിലക്ഷനിൽ ഋഷഭ് പന്തിനു നേട്ടമായിരിക്കാമെന്ന് ദിനേഷ് കാർത്തിക്ക് പ്രതികരിച്ചു. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ.
Results 1-10 of 394
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.