ചിരി അടക്കാനാകില്ല; സ്കോളർഷിപ്പ് ലഭിച്ചെന്ന് പെൺകുട്ടിയുടെ പ്രാങ്ക് വിഡിയോ

Mail This Article
വ്യത്യസ്തമായ ഒരു സ്കോളർഷിപ്പ് പ്രാങ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റിയാൻ മൂഡ്‌ലിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ‘ഒരു സ്കോളർഷിപ്പ് തമാശ. ആളുകൾ എന്റെ വിഡിയോ പങ്കുവയ്ക്കുകയും നിരവധിപേർ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ.
മൂഡ്‌ലി തന്റെ മാതാപിതാക്കൾക്കൊപ്പമാണ് വിഡിയോ ചെയ്തിരിക്കുന്നത്. താൻ ഒരു സ്കോളർഷിപ്പിന് അർഹയായി എന്നാണ് പെൺകുട്ടി പറയുന്നത്. അവളുടെ വലതുവശത്ത് ശാന്തനായി ഇരിക്കുന്ന അച്ഛനെ കാണാം. എന്നാൽ ഇടതുവശത്ത് ഇരിക്കുന്ന അമ്മയ്ക്ക് അവൾ ഉണ്ടാക്കി പറയുന്ന സ്കോളർഷിപ്പ് കഥ കേട്ട് ചിരിയടക്കാനായില്ല.
സ്വയം പരിചയപ്പെടുത്തിയാണ് മുഡ്‌ലി ആരംഭിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കകം രാവിലെ 5 മണിക്ക് എഴുന്നേൽക്കുമെന്ന് അവൾ വിഡിയോയിൽ പറയുന്നുണ്ട്. ഇത് കേൾക്കുമ്പോഴാണ് തൊട്ടടുത്തിരിക്കുന്ന അമ്മ ചിരിക്കുന്നത്. അതിനുശേഷം എല്ലാവർക്കും വേണ്ടി പ്രഭാത ഭക്ഷണം തയാറാക്കുമെന്നും അച്ഛൻ സഹായിക്കാറില്ലെന്നും പെൺകുട്ടി വിഡിയോയിൽ പറയുന്നുണ്ട്. ഇത് കേൾക്കുന്നതോടെ അച്ഛനും ചിരിക്കുന്നുണ്ട്. അവസാനത്തിൽ അച്ഛന്റെ ജോലി പോയെന്നും പെൺകുട്ടി തമാശയോടെ പറയുന്നുണ്ട്. ഇതുപറയുന്നതോടെ മൂന്നു പേരും ഒരുമിച്ച് ചിരിക്കുന്നുണ്ട്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് ദൈവമേ എന്നു പറയുന്നതും കാണാം.
‘ആദ്യം അമ്മയുടെ ഉത്തരവാദിത്തങ്ങൾ കുറയ്ക്കൂ. അതിനുശേഷമാകാം അച്ഛന്റെ ജോലി. നിങ്ങൾക്ക് തീർച്ചയായും സ്കോളർഷിപ്പ് കിട്ടും. ’– എന്നായിരുന്നു വിഡിയോയ്ക്ക് ഒരാളുടെ കമന്റ്. ‘നിങ്ങളുടെ മാതാപിതാക്കൾ വളരെ ക്യൂട്ട് ആണ്. ശരിക്കും അവരോട് സ്നേഹം തോന്നും.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു.
English Summary: Parent's Hilarious Reaction In Daughter's "Scholarship Prank" Video Leaves Internet In Splits