പൂരാടം നക്ഷത്രക്കാരുടെ പൊതുസ്വഭാവം
Mail This Article
×
സൗഹൃദങ്ങളാണ് പൂരാടം നക്ഷത്രക്കാരുടെ ശക്തിയും ദൗർബല്യവും. കൂട്ടുകാർക്കിടയിൽ ഇവർ പ്രഥമ സ്ഥാനം നേടും. ഇമ്പമാർന്ന സംഭാഷണ രീതി, പൊസിറ്റീവായ ചിന്താശൈലി എന്നിവയാണ് മറ്റു പ്രത്യേകതകൾ. ജീവിതത്തിന്റെ തുടക്കത്തിൽ ക്ലേശങ്ങൾ ഉണ്ടാകാമെങ്കിലും ആയുസ്സിന്റെ മധ്യകാലം ഐശ്വര്യപ്രദമായിരിക്കും. വെളുപ്പ്, മഞ്ഞ ഇവയാണ് അനുകൂല നിറങ്ങൾ.
ചന്ദ്രൻ, രാഹു, ശനി ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങൾ ചെയ്യണം. മഹാലക്ഷ്മി ഭജനം, അന്നപൂർണേശ്വരി ഭജനം ഇവ പതിവാക്കുക. പൂരാടവും വെള്ളിയാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ലക്ഷ്മി പൂജയും പൂരാടവും വ്യാഴാഴ്ചയും ചേർന്നു വരുമ്പോൾ വിഷ്ണു പൂജയും നടത്തണം.
നക്ഷത്രദേവത – അപസ്സ്
നക്ഷത്രമൃഗം – വാനരൻ
വൃക്ഷം – വഞ്ഞി
ഗണം – മാനുഷം
യോനി – പുരുഷം
പക്ഷി – കോഴി
ഭൂതം – വായു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.