ഉത്രാടം നക്ഷത്രക്കാരുടെ പൊതുസ്വഭാവം

Mail This Article
കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെ നന്മയുടെ വഴിയേ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉത്രാടം നക്ഷത്രക്കാർ. അവിഹിതമായ മാർഗങ്ങളിൽ ധനസമ്പാദനത്തിനുള്ള മാർഗങ്ങൾ മുന്നിൽ വന്നാൽ പോലും സ്വീകരിക്കാൻ ഇവർ തയാറാകില്ല. ഈശ്വരഭക്തിയും പങ്കാളിയോട് തികഞ്ഞ വിശ്വസ്തതയും ഈ നക്ഷത്ര ജാതകളുടെ പ്രത്യേകതയായി പറയുന്നു. ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് പുരോഗതി കൂടുതൽ ദൃശ്യമാകുന്നത്. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷ പരിഹാരം ചെയ്യണം.
പക്കപ്പിറന്നാൾ തോറും ശിവക്ഷേത്ര ദർശനം, ഞായറാഴ്ചയും ഉത്രാടവും ചേർന്നു വരുന്ന ദിവസങ്ങളിൽ സൂര്യക്ഷേത്ര ദർശനം ഇവ ദോഷാധിക്യം കുറയ്ക്കും. ഉത്രാടം ധനക്കൂറിന് മഞ്ഞയും മകരക്കൂറിന് കറുപ്പും കടുംനീലയുമാണ് അനുകൂലനിറങ്ങൾ.
നക്ഷത്രദേവത - വിശ്വദേവകൾ
നക്ഷത്രമൃഗം - കാള
വൃക്ഷം - പ്ലാവ്
ഗണം - മാനുഷം
യോനി - പുരുഷം
പക്ഷി - കോഴി
ഭൂതം - വായു