ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കരവിരുതും പഞ്ചവർണവും സമ്മേളിച്ചു. ആയിരവില്ലൻ ക്ഷേത്രനടയിൽ അയ്യപ്പന്റെ വ്യത്യസ്ത ഭാവത്തിലുള്ള കളങ്ങൾ നിറഞ്ഞൊഴിയുന്നു. മണ്ഡലകാല ചിറപ്പ് ഉത്സവത്തിന്റെ ഭാഗമായിട്ട് ക്ഷേത്രത്തിൽ ‘കളമെഴുത്തും പാട്ടും’ നടത്തുന്നത്. പത്തനംതിട്ട ജില്ലയിൽ ഏറ്റവുമധികം ദിവസങ്ങൾ കളമെഴുത്ത് നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ആയിരവില്ലൻ ക്ഷേത്രം. മകരവിളക്കുകാലം വരെയുള്ള 60 ദിവസമാണ് ക്ഷേത്രത്തിൽ കളമെഴുതുന്നത്. 

 

ഇതുവരെ വിവിധ രൂപത്തിലുള്ള 35 കളങ്ങളാണ് എഴുതിക്കഴിഞ്ഞത്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 7 വരെയാണ് കളമെഴുത്തും പാട്ടും നടക്കുന്നത്.  ഭക്തജനങ്ങൾക്ക് കളം കണ്ട് തൊഴുന്നതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രോപദേശക സമിതി ഒരുക്കിയിട്ടുണ്ട്. വിപിൻ പൂതംകരയുടെ നേതൃത്വത്തിലാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. കളം കണ്ട് തൊഴാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തുന്നുണ്ട്.

 

കളമെഴുത്തും പാട്ടും.

 

സംഘകാലത്തോളം പഴക്കമുള്ളതാണ് ഈ അനുഷ്ഠാന കലാരൂപം. അയ്യപ്പൻ, ഭദ്രകാളി, വേട്ടക്കരൻ, സർപ്പം എന്നിവർക്കുള്ള വഴിപാടാണ് കളമെഴുത്തും പാട്ടും. കേരളീയ ചിത്രകലാ പാരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ കളമെഴുത്ത് ചിത്രങ്ങൾ. 

 

ചടങ്ങുകൾ.

 

കളമെഴുത്തും പാട്ടിലെയും ആദ്യ ചടങ്ങാണ് കെട്ടിവിതാനം. കുരുത്തോല, ആലില, വെറ്റില, പൂക്കുല, മാവില എന്നിവ ഉപയോഗിച്ചാണ് കെട്ടിവിതാനം. ഇതിന് ശേഷം ഉച്ചപ്പാട്ട്, പിന്നീട് കളം കുറിക്കൽ എന്നിവ നടക്കും. ആദ്യം നടുവിൽ ആയുർരേഖ വരയ്ക്കും. ഇതിൽ നിന്നാണ് ബാക്കി വരകൾ ആരംഭിക്കുന്നത്. കരിപ്പൊടി, അരിപ്പൊടി എന്നിവ കൊണ്ടാണ് കളം കുറിക്കൽ. ശേഷം കളം കാണൽ, തുടർച്ചയായി കളംപാട്ടും നടക്കും. ഏറ്റവും അവസാന ചടങ്ങായി കളംമായ്ക്കലും നടക്കും.

 

∙ പഞ്ചവർണങ്ങൾ

 

പഞ്ചവർണ്ണ പൊടികളാണ് കളം എഴുതാൻ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവർണ്ണങ്ങൾ. മഞ്ഞൾ പൊടിച്ച് മഞ്ഞപ്പൊടിയും ചുണ്ണാമ്പും മഞ്ഞളും ചേർത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. നാഗക്കളത്തിൽ വാകയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്. 

 

പഞ്ചവർണപ്പൊടികൾ കൊണ്ട് മൂർത്തിയുടെ രൂപം വരച്ചതിന് ശേഷം നന്തുണി മീട്ടി ദേവതാ സ്തുതി പാടുകയും ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് ഭക്തർക്ക് അനുഗ്രഹം നൽകുകയും ചെയ്യും. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവർധനവ് എന്നിവയ്ക്കാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. 

 

English Summery : Importance of Kalamezhuthum Pattum

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com