നല്ലവരാണ് ഇക്കൂട്ടർ പക്ഷേ, ദേഷ്യം വന്നാൽ....

Mail This Article
സൗന്ദര്യത്തേക്കാൾ ഒരു പടി ആരോഗ്യം മുന്നിൽ നിൽക്കും ‘ധ്രുവ’ നിത്യയോഗമുള്ള ജാതകർക്ക് എന്നാണ് വിശ്വാസം. മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മടിക്കാത്തവരാണ് ഇവർ. എതിർലിംഗത്തിൽ പെട്ടവരുടെ ഇഷ്ടം എളുപ്പത്തിൽ നേടുന്നവരാകും ‘ധ്രുവ’ നിത്യയോഗക്കാർ. ദാമ്പത്യജീവിതത്തിൽ നിന്ന് സംതൃപ്തി അനുഭവിക്കുന്നവരാകും ഈ യോഗമുള്ള ജാതകർ. ക്ഷമയുള്ളവരും സമാധാനപ്രിയരും ആണെങ്കിലും പ്രകോപിതരായാൽ ദേഷ്യം അടക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും.
കോപം നിയന്ത്രിക്കാന്‍ കഴിവ് കുറഞ്ഞവരാണ് ‘വ്യാഘാത’ നിത്യയോഗം ഉള്ള ജാതകരും. സ്വന്തം തീരുമാനങ്ങൾക്കാകും ഇവർ എപ്പോഴും പ്രാധാന്യം നൽകുന്നത്. അക്കാദമിക് വിഷയങ്ങളിൽ സാമാന്യം നല്ല അറിവു നേടുന്നവരാകും ഇവർ.
ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം ഭാഗ്യാനുകൂല്യം നേടിത്തരുന്ന നിത്യയോഗമാണ് ‘ഹര്‍ഷണം’. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കാനും ഇവർക്ക് യോഗമുണ്ട്. മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള ദാനം, അത്തരം പ്രവർത്തനങ്ങളുടെ ഏകോപനം ഇവയിൽ താൽപര്യമുള്ളവരാകും ‘ഹർഷണം’ നിത്യയോഗമുള്ള ജാതകർ.
English Summery : Importance of Nithya Yoga in Horoscope