ഐശ്വര്യത്തിനായി വരദ ചതുർഥി അനുഷ്ഠിക്കേണ്ടത് എങ്ങനെ?

Mail This Article
ശ്രാവണ മാസത്തിലെ ശുക്ല പക്ഷ ചതുർഥിയാണ് വരദ ചതുർഥി . വരദ ചതുർഥിയില്‍ വ്രതമെടുത്ത് മഹാഗണപതിയെ ഭജിക്കുന്നത് കേതു ദോഷങ്ങള്‍ക്ക് പരിഹാരമാണ്. ഇത്തവണ വരദ ചതുർഥിയും വെള്ളിയാഴ്‌ചയും ചേർന്ന് വരുന്നതിനാൽ ഗണപതി ഭജനത്തിന് അത്യുത്തമമാണ് ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശന ഗണേശസ്തോത്രം ഈ ജപിക്കുന്നത് വിഘ്നങ്ങള്‍ മാറാന്‍ നല്ലതാണ്. 108 തവണ ഗണേശ ദ്വാദശ മന്ത്രം ജപിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. സർവാഭീഷ്ട സിദ്ധിക്കായും കേതുർദോഷ ശാന്തിക്കായും ഈ മന്ത്രം നിത്യവും ജപിക്കുന്നതും അത്യുത്തമം.
ജാതകത്തിൽ കേതു മോശം സ്ഥാനത്തു നിന്ന് കാര്യഭംഗം നേരിടുന്നവർ , കേതുവിന്റെ ദശാപഹാരങ്ങളിൽ കഴിയുന്നവർ , ജാതകത്തിൽ കേതു 6,8,12 ഭാവങ്ങളിൽ നിൽക്കുന്നവർ , കേതുവിന് ആധിപത്യമുള്ള അശ്വതി , മകം , മൂലം നക്ഷത്രങ്ങളുടെ വേധ നക്ഷത്രങ്ങളായ തൃക്കേട്ട , രേവതി , ആയില്യം നാളുകളിൽ ജനിച്ചവർ ഇവർക്കെല്ലാം വരദ ചതുർഥി വ്രതം വളരെ ഗുണം ചെയ്യും . ഈ ദിവസം ഗണപതിക്ക് കദളിപ്പഴം നിവേദിക്കുന്നതും നിവേദിച്ച പഴം ഭക്ഷിക്കുന്നതും ഗുണകരമാണ് .
ജൂലൈ 24 വെള്ളിയാഴ്ചയാണ് വരദ ചതുർഥി അനുഷ്ഠിക്കേണ്ടത്
ഗണേശ ദ്വാദശ മന്ത്രം
ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോധരായ നമ:
ഓം വികടായ നമ:
ഓം വിഘ്നരാജായ നമ:
ഓം ധ്രൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായ നമ:
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
എന്ന ഗണേശ സ്തുതിയും
ഐം ഹ്രീം ശ്രീം ഓംശ്രീം ഹ്രീം ക്ളീം ഗ്ലൗ൦ ഗം ഗണപതയേ
വര വരദ സർവ്വ ജനം മേ വശമാനയ സ്വാഹാ
എന്ന ഗണപതി മന്ത്രവും
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ
നിർവിഘ്‌നം കുരുമേ ദേവ സർവ്വ കാര്യേഷു സര്‍വ്വധാ
എന്ന സവിശേഷ സ്തുതിയും ഈ ദിവസം ജപിക്കാവുന്നതാണ് .
English Summary : Importance of Varada Chaturthi Day