ADVERTISEMENT

പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ബ്രാഹ്മമുഹൂർത്തം ആണ് . സൂര്യോദയത്തിനു നാല് നാഴിക മുൻപ് , അതായത് ഉദയം ആറ് മണിക്കെങ്കിൽ പുലർച്ചെ 4 മണി 24  മിനിറ്റു മുതൽ 5 മണി 12 മിനിറ്റു വരെയാണ് ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത്‌ പഠിച്ചാൽ വേഗത്തിൽ മനസ്സിലാകുകയും ഓർമശക്തി വർധിക്കുകയും ചെയ്യും.  

 

പഠനത്തോടൊപ്പം പ്രാർഥനയ്ക്കും പ്രാധാന്യം നൽകുക . മനസ്സിന്റെ ശക്തി വർധിപ്പിക്കാൻ പ്രാർഥനയിലൂടെ സാധിക്കും . രാവിലെയും സന്ധ്യയ്ക്കും രാത്രി കിടക്കാൻ നേരത്തും പ്രാർഥിക്കണം.    

 

പരീക്ഷാ കാലങ്ങളിൽ ജപിക്കാൻ മന്ത്രം ഉണ്ടോ ? ചൊല്ലിയാൽ ഫലം ഉണ്ടാകുമോ എന്ന് സംശയം തോന്നാം . പരീക്ഷാ കാലങ്ങളിൽ വിദ്യാ ദേവതയായ സരസ്വതീ ദേവിയുടെ വന്ദന ശ്ലോകം ആണ് ജപിക്കേണ്ടത് .  


സരസ്വതീ വന്ദന ശ്ലോകം

 

'സരസ്വതി നമസ്തുഭ്യം

 വരദേ കാമരൂപിണി  

വിദ്യാരംഭം കരിഷ്യാമി  

സിദ്ധിര്‍ ഭവതു മേ സദാ '

 

രാവിലെ കുളി കഴിഞ്ഞ ശേഷമാണ് ഇത് ജപിക്കേണ്ടത് . നിത്യവും ചൊല്ലിയാൽ പ്രയോജനം ലഭിക്കും. ഇതിനോടൊപ്പം മറ്റു ഇഷ്ടദേവന്മാരുടെ മന്ത്രവും ജപിക്കാം. കൂടാതെ സരസ്വതീ ദേവിയുടെ 108  നാമങ്ങൾ അടങ്ങുന്ന സാരസ്വത അഷ്ടോത്തര ശത നാമാവലിയും ജപിക്കാം.

 

സാരസ്വത അഷ്ടോത്തര ശതനാമാവലി

 

ഓം വാഗ്ദേവ്യൈ നമഃ ।

ഓം ശാരദായൈ നമഃ ।

ഓം മായായൈ നമഃ ।

ഓം നാദരൂപിണ്യൈ നമഃ ।

ഓം യശസ്വിന്യൈ നമഃ ।

ഓം സ്വാധീനവല്ലഭായൈ നമഃ ।

ഓം ഹാഹാഹൂഹൂമുഖസ്തുത്യായൈ നമഃ ।

ഓം സര്‍വവിദ്യാപ്രദായിന്യൈ നമഃ ।

ഓം രഞ്ജിന്യൈ നമഃ ।

ഓം സ്വസ്തികാസനായൈ നമഃ । 

ഓം അജ്ഞാനധ്വാന്തചന്ദ്രികായൈ നമഃ ।

ഓം അധിവിദ്യാദായിന്യൈ നമഃ ।

ഓം കംബുകണ്ഠ്യൈ നമഃ ।

ഓം വീണാഗാനപ്രിയായൈ നമഃ ।

ഓം ശരണാഗതവത്സലായൈ നമഃ ।

ഓം ശ്രീസരസ്വത്യൈ നമഃ ।

ഓം നീലകുന്ദലായൈ നമഃ ।

ഓം വാണ്യൈ നമഃ ।

ഓം സര്‍വപൂജ്യായൈ നമഃ ।

ഓം കൃതകൃത്യായൈ നമഃ । 

ഓം തത്ത്വമയ്യൈ നമഃ ।

ഓം നാരദാദിമുനിസ്തുതായൈ നമഃ ।

ഓം രാകേന്ദുവദനായൈ നമഃ ।

ഓം യന്ത്രാത്മികായൈ നമഃ ।

ഓം നലിനഹസ്തായൈ നമഃ ।

ഓം പ്രിയവാദിന്യൈ നമഃ ।

ഓം ജിഹ്വാസിദ്ധ്യൈ നമഃ ।

ഓം ഹംസവാഹിന്യൈ നമഃ ।

ഓം ഭക്തമനോഹരായൈ നമഃ ।

ഓം ദുര്‍ഗായൈ നമഃ । 

ഓം കല്യാണ്യൈ നമഃ ।

ഓം ചതുര്‍മുഖപ്രിയായൈ നമഃ ।

ഓം ബ്രാഹ്മ്യൈ നമഃ ।

ഓം ഭാരത്യൈ നമഃ ।

ഓം അക്ഷരാത്മികായൈ നമഃ ।

ഓം അജ്ഞാനധ്വാന്തദീപികായൈ നമഃ ।

ഓം ബാലാരൂപിണ്യൈ നമഃ ।

ഓം ദേവ്യൈ നമഃ ।

ഓം ലീലാശുകപ്രിയായൈ നമഃ ।

ഓം ദുകൂലവസനധാരിണ്യൈ നമഃ । 

ഓം ക്ഷീരാബ്ധിതനയായൈ നമഃ ।

ഓം മത്തമാതങ്ഗഗാമിന്യൈ നമഃ ।

ഓം വീണാഗാനവിലോലുപായൈ നമഃ ।

ഓം പദ്മഹസ്തായൈ നമഃ ।

ഓം രണത്കിങ്കിണിമേഖലായൈ നമഃ ।

ഓം ത്രിലോചനായൈ നമഃ ।

ഓം അങ്കുശാക്ഷസൂത്രധാരിണ്യൈ നമഃ ।

ഓം മുക്താഹാരവിഭൂഷിതായൈ നമഃ ।

ഓം മുക്താമണ്യങ്കിതചാരുനാസായൈ നമഃ ।

ഓം രത്നവലയഭൂഷിതായൈ നമഃ । 

ഓം കോടിസൂര്യപ്രകാശിന്യൈ നമഃ ।

ഓം വിധിമാനസഹംസികായൈ നമഃ ।

ഓം സാധുരൂപിണ്യൈ നമഃ ।

ഓം സര്‍വശാസ്ത്രാര്‍ഥവാദിന്യൈ നമഃ ।

ഓം സഹസ്രദലമധ്യസ്ഥായൈ നമഃ ।

ഓം സര്‍വതോമുഖ്യൈ നമഃ ।

ഓം സര്‍വചൈതന്യരൂപിണ്യൈ നമഃ ।

ഓം സത്യജ്ഞാനപ്രബോധിന്യൈ നമഃ ।

ഓം വിപ്രവാക്സ്വരൂപിണ്യൈ നമഃ ।

ഓം വാസവാര്‍ചിതായൈ നമഃ । 

ഓം ശുഭ്രവസ്ത്രോത്തരീയായൈ നമഃ ।

ഓം വിരിഞ്ചിപത്ന്യൈ നമഃ ।

ഓം തുഷാരകിരണാഭായൈ നമഃ ।

ഓം ഭാവാഭാവവിവര്‍ജിതായൈ നമഃ ।

ഓം വദനാംബുജൈകനിലയായൈ നമഃ ।

ഓം മുക്തിരൂപിണ്യൈ നമഃ ।

ഓം ഗജാരൂഢായൈ നമഃ ।

ഓം വേദനുതായ നമഃ ।

ഓം സര്‍വലോകസുപൂജിതായൈ നമഃ ।

ഓം ഭാഷാരൂപായൈ നമഃ । 

ഓം ഭക്തിദായിന്യൈ നമഃ ।

ഓം മീനലോചനായൈ നമഃ ।

ഓം സര്‍വശക്തിസമന്വിതായൈ നമഃ ।

ഓം അതിമൃദുലപദാംബുജായൈ നമഃ ।

ഓം വിദ്യാധര്യൈ നമഃ ।

ഓം ജഗന്‍മോഹിന്യൈ നമഃ ।

ഓം രമായൈ നമഃ ।

ഓം ഹരിപ്രിയായൈ നമഃ ।

ഓം വിമലായൈ നമഃ ।

ഓം പുസ്തകഭൃതേ നമഃ । 

ഓം നാരായണ്യൈ നമഃ ।

ഓം മങ്ഗലപ്രദായൈ നമഃ ।

ഓം അശ്വലക്ഷ്ംയൈ നമഃ ।

ഓം ധാന്യലക്ഷ്ംയൈ നമഃ ।

ഓം രാജലക്ഷ്ംയൈ നമഃ ।

ഓം ഗജലക്ഷ്ംയൈ നമഃ ।

ഓം മോക്ഷലക്ഷ്ംയൈ നമഃ ।

ഓം സന്താനലക്ഷ്ംയൈ നമഃ ।

ഓം ജയലക്ഷ്ംയൈ നമഃ ।

ഓം ഖഡ്ഗലക്ഷ്ംയൈ നമഃ । 

ഓം കാരുണ്യലക്ഷ്ംയൈ നമഃ ।

ഓം സൌംയലക്ഷ്ംയൈ നമഃ ।

ഓം ഭദ്രകാല്യൈ നമഃ ।

ഓം ചണ്ഡികായൈ നമഃ ।

ഓം ശാംഭവ്യൈ നമഃ ।

ഓം സിംഹവാഹിന്യൈ നമഃ ।

ഓം സുഭദ്രായൈ നമഃ ।

ഓം മഹിഷാസുരമര്‍ദിന്യൈ നമഃ ।

ഓം അഷ്ടൈശ്വര്യപ്രദായിന്യൈ നമഃ ।

ഓം ഹിമവത്പുത്രികായൈ നമഃ । 

ഓം മഹാരാജ്ഞൈ നമഃ ।

ഓം ത്രിപുരസുന്ദര്യൈ നമഃ ।

ഓം പാശാങ്കുശധാരിണ്യൈ നമഃ ।

ഓം ശ്വേതപദ്മാസനായൈ നമഃ ।

ഓം ചാമ്പേയകുസുമപ്രിയായൈ നമഃ ।

ഓം വനദുര്‍ഗായൈ നമഃ ।

ഓം രാജരാജേശ്വര്യൈ നമഃ ।

ഓം ശ്രീദുര്‍ഗാലക്ഷ്മീസഹിത-

മഹാസരസ്വത്യൈ നമഃ । 

 

ഇതി ശ്രീസരസ്വത്യഷ്ടോത്തരനാമാവലിഃ സമാപ്താ ।  

English Summary : Manthras for Good Result in Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com