ശനി വക്രഗതിയിൽ , ഈ നാളുകാർ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം

Mail This Article
2021 മേയ് 23 നു ശനി വക്രഗതിയിൽ പ്രവേശിക്കും. ഇപ്പോൾ ശനി സഞ്ചരിക്കുന്ന തിരുവോണം നക്ഷത്രക്കാർക്കാണ് ദോഷാധിക്യം കൂടുതൽ . തിരുവോണത്തിന്റെ വേധ നക്ഷത്രമായ തിരുവാതിരക്കാർ , ശനിയുടെ ദൃഷ്ടി പതിയുന്ന ഉത്തൃട്ടാതി , പൂയം , വിശാഖത്തിന്റെ ആദ്യപാദക്കാർ , ശനി സഞ്ചരിക്കുന്ന നക്ഷത്രത്തിന്റെ ചില പ്രത്യേക ഭാഗകളിൽ വരുന്ന പൂരാടം , ഭരണി , പൂരം , തൃക്കേട്ട , ആയില്യം തുടങ്ങിയ നക്ഷത്രക്കാരെയും ശനിയുടെ ഈ വക്രഗതി വളരെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയുണ്ട് മറ്റുള്ള നക്ഷത്രക്കാരെ ശനിയുടെ വക്ര സഞ്ചാരം വളരെ കാര്യമായി ബാധിക്കുവാനിടയില്ല . എങ്കിലും ഈശ്വരവിശ്വാസത്തോടെ മുന്നോട്ടു പോവുക.
ശനിദോഷ നിവാരണത്തിന് പലവിധമായ പരിഹാരങ്ങൾ നിലവിലുണ്ട് . എന്നാൽ വളരെ ലളിതമായതും കുറഞ്ഞ ചെലവിൽ അവനവനു തന്നെ ചെയ്യാവുന്നതുമായ ലാൽ കിതാബ് പരിഹാരങ്ങളാണ് ഇവിടെ പറയുന്നത് .
16 ഇഞ്ച് സമചതുരമുള്ള ഒരു കറുത്ത തുണി എട്ടായി മടക്കി അതിൽ 8 ഒറ്റരൂപാ നാണയങ്ങൾ വെച്ച് ദോഷാധിക്യം പറഞ്ഞ നാളുകാരുടെ തലയിണയ്ക്കടിയിൽ വെയ്ക്കുക . എല്ലാ ശനിയാഴ്ചയും ഈ നാണയങ്ങൾ ദാനം ചെയ്തിട്ട് പുതിയ എട്ടു നാണയങ്ങൾ വെയ്ക്കുക .
ഉഴുന്ന് കലർന്ന ഭക്ഷണം ശീലിക്കുക .
നിത്യേന ഇരുമ്പു കൊണ്ടുള്ള ഏതെങ്കിലും ആയുധം അല്പനേരം ഉപയോഗിക്കുക .
കൂടാതെ വൈദികമായ പരിഹാരങ്ങളും അനുഷ്ഠിക്കാം. പതിവായി ശാസ്താ അഷ്ടോത്തരം ജപിക്കുക . ഹനുമാൻ സ്വാമിക്ക് നാക്കിലയിൽ അവൽ സമർപ്പിക്കുക . ഇത്രയും പരിഹാരങ്ങൾ ചെയ്‌താൽ ദോഷ ശമനം ഉണ്ടാവും.
English Summary : Dosha Remedy for Saturn Transit Effect