ദുരനുഭവങ്ങൾ ആവർത്തിക്കുന്നുണ്ടോ?, ഗ്രഹപ്പിഴകൾ മാറുന്നില്ലേ; ദോഷങ്ങളെ ശമിപ്പിക്കാൻ ജപിക്കാം ഈ സ്തോത്രം
Mail This Article
ജീവിതത്തിൽ ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നവരാണ് മിക്കവരും. അതിൽ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ല. ഒരു വ്യക്തിയുടെ ഭവനത്തിലും തൊഴിൽസ്ഥലത്തും ഉള്ള ദോഷഫലങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നാണു വിശ്വാസം. നവഗ്രഹപ്രീതിക്കായി നിത്യവും നവഗ്രഹസ്തോത്രം ജപിക്കണം. പേര് സൂചിപ്പിക്കുന്നപോലെ നവ ഗ്രഹങ്ങളായ സൂര്യൻ , ചന്ദ്രൻ ,ചൊവ്വ , ബുധൻ ,വ്യാഴം , ശുക്രൻ , ശനി , രാഹു , കേതു എന്നിവരെ സ്തുതിക്കുന്ന മന്ത്രങ്ങളാണ് ഇതിൽ. പ്രഭാതത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴാ ദോഷങ്ങൾ അകറ്റി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കും . സാധിക്കുമെങ്കിൽ നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കൽ ദർശനം നടത്തുന്നതും ശക്തിയാൽ കഴിയുന്ന വഴിപാടുകൾ ഭക്തിപൂർവം സമർപ്പിക്കാം . നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള ധാന്യങ്ങൾ ദാനം ചെയ്യുന്നതും ദോഷഫലം അധികരിക്കാതിരിക്കാൻ നല്ലതാണ്.
നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട് . പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടിഫലം നൽകും. ഗായത്രീ മന്ത്രജപത്തിനു ശേഷം ജപിക്കുന്നത് അത്യുത്തമം.
സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം
പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്രപ്രവക്താരം
ഭാര്‍ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
രാഹു
അര്‍ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ
മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച
രാഹവേ കേതവ നമ:
ഇതി വ്യാസമുഖോദ്ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗ
വിഘ്നശാന്തിർഭവിഷ്യതി
English Summary : Significance of Navagraha Stotram