ADVERTISEMENT

 മറുകുകൾ നമ്മുടെ സ്വഭാവസവിശേഷതകളും ഭാവിയുമെല്ലാം വെളിപ്പെടുത്തുന്നതിനു സഹായിക്കുമെന്നുമാണ് ജ്യോതിശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും അവയ്ക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ വലിയൊരു സ്ഥാനവുമുണ്ടെത്രേ. ഇതനുസരിച്ചു നെറ്റിത്തടത്തിൽ മറുക്കുവന്നാലുള്ള പ്രത്യേകത നോക്കാം.

 

നെറ്റിത്തടത്തിൽ   

 

നെറ്റിത്തടത്തിൽ വലതുഭാഗത്തു ദൃശ്യമാകുന്ന മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിൽ നല്ലപേരുള്ളവരും ധനവാന്മാരുമായിരിക്കും ഇക്കൂട്ടർ. ദൈവഭക്തരും സഹജീവികളെ സഹായിക്കുന്നവരുമായിരിക്കും.  വിദേശയാത്രാ യോഗവും ഉള്ളവരാണ്

 

നെറ്റിത്തടത്തിൽ ഇടതു ഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും മറ്റുള്ളവരോട് അല്പം പോലും ദയാവായ്പോടെ പെരുമാറാത്തവരുമായിരിക്കും. തന്മൂലം മറ്റുള്ളവരിൽ നിന്ന് യാതൊരു ബഹുമാനവും ഇവർക്ക് ലഭിക്കുകയില്ല. 

 

 

നെറ്റിക്കിരുവശവും

 

നെറ്റിയുടെ വലതു വശത്തു മറുകുള്ളവർ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നവരും ഉത്തമ പങ്കാളിയെ സ്വന്തമാക്കുന്നവരുമായിരിക്കും. ഇക്കൂട്ടർക്ക് അപ്രതീക്ഷിതമായി ധനാഗമത്തിനു സാധ്യതയുണ്ട്. 

 

 

വിവാഹവും ധനവും അപ്രതീക്ഷിതമായി കൈവരുന്നവരാണ് നെറ്റിയുടെ ഇടതുവശത്തു മറുകുള്ളവർ. ബിസിനസിൽ ഇവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യത കൂടുതലാണ്. മറ്റുള്ളവർക്ക് ഇവരോട് അകാരണമായി ഇഷ്ടക്കുറവുണ്ടാകാനിടയുണ്ട്. 

English Summary : Mole on Forehead Tells Your Wealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com