ADVERTISEMENT

മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര.  ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു  ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ്.മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട് .

 

dhara-for-lord-shiva

പൊതുവെ രോഗപരിഹാരത്തിനുള്ള വഴിപാടാണ് ധാര. എങ്കിലും ഓരോ ദിവസവും ജലധാര നടത്തുന്നതിന് ഓരോ ഫലമാണ് . 

 

മഹാദേവന് ശനിയാഴ്ച ധാര വഴിപാടു സമർപ്പിക്കുന്നത്തിലൂടെ സകല  ദുരിതങ്ങളും നീങ്ങും എന്നാണ് വിശ്വാസം.  ചില ശിവക്ഷേത്രങ്ങളിൽ വൈകുന്നേരങ്ങളിൽ ധാര സമർപ്പിക്കാറുണ്ട് . ഇങ്ങനെയുള്ള ക്ഷേത്രത്തിൽ ശനിയാഴ്ച വൈകിട്ട് ധാര വഴിപാടു നടത്തുന്നത്  കേസുവഴക്കുകൾ   , പെട്ടെന്ന് വരുന്ന ആപത്തുകൾ എന്നിവ ഒഴിയാൻ നല്ലതാണ് .

 

ചൊവ്വാഴ്ച ധാര സമർപ്പിക്കുന്നതിലൂടെ  ധനനേട്ടം , ഭൗതിക സുഖം എന്നിവയാണ് ഫലം. 

 

പൗർണമി നാളിൽ ധാര കഴിപ്പിക്കുന്നതു  ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം . കൂടാതെ ഈ ദിനത്തിൽ  വൈകിട്ട് ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ വഴിപാടായി സമർപ്പിച്ചു കണ്ടു തൊഴുന്നതു കുടുംബ ദുരിതം നീക്കും.

 


ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

 

English Summary : Benefits of Offering Dhara for Lord Shiva 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com