ADVERTISEMENT

വൃശ്ചികം പുലർന്നു. ഇനി വഴികളെല്ലാം സമഭാവനയുടെ സന്നിധിയായ ശബരീശസവിധത്തിലേക്ക്. അനുഭൂതിദായകമായ തീർഥാടനം അനായാസമാകാൻ യാത്രയിൽ ശ്രദ്ധിക്കേണ്ടതും കാനനപാതയിൽ കരുതേണ്ടതും എന്തെല്ലാം?

വെർച്വൽ ക്യൂ

ദർശനത്തിനെത്തുന്ന എല്ലാവരും  വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.  sabarimalaonline.org എന്ന സൈറ്റിലാണ് ഇതു ചെയ്യേണ്ടത്.

പാർക്കിങ്

തീർഥാടക വാഹനങ്ങൾക്ക്  പമ്പയിൽ പാർക്കിങ്  ഇല്ല, നിലയ്ക്കലിൽ മാത്രമാണ്. ചെറിയ വാഹനങ്ങൾക്ക്   പമ്പ വരെ എത്തി അയ്യപ്പന്മാരെ ഇറക്കിയ ശേഷം നിലയ്ക്കലിലേക്ക് പോകാം. തീർഥാടകർതന്നെയാണ് വണ്ടി ഓടിക്കുന്നതെങ്കിൽ നിലയ്ക്കലിൽ  പാർക്ക് ചെയ്ത് കെഎസ്ആർടിസി ബസിൽ പമ്പയിലേക്കു പോകണം.

ടോൾ, ഫാസ്ടാഗ്

നിലയ്ക്കൽ ടോൾ പിരിവിനു  ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തി. ഐസിഐസിഐ ബാങ്ക്  വഴിയാണിത്.  ടോൾ നിരക്ക്:–  ബസിന് 100 രൂപ, മിനി ബസ് 75രൂപ ,  14 സീറ്റു വരെയുള്ള വാഹനങ്ങൾക്ക്  50 രൂപ, 4 സീറ്റുള്ള കാർ, ജീപ്പ് തുടങ്ങിയവയ്ക്ക് 30 രൂപ, ഓട്ടോ 15 രൂപ.

കെഎസ്ആർടിസി

നിലയ്ക്കൽ–പമ്പ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ഉണ്ട്.നിരക്ക്:– എസി ബസ്  80 രൂപ,  ഫാസ്റ്റ്, ലോഫ്ലോർ നോൺ എസി 50 രൂപ.

∙കെഎസ്ആർടിസി പമ്പ 

04735– 203445

സേഫ് സോൺ 

ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും മോട്ടർ വാഹന വകുപ്പിന്റെ സേവനം എത്തും. 94000 44991, 95623 18181. സേഫ് സോൺ പദ്ധതി പ്രകാരം 24 മണിക്കൂർ സേവനമുണ്ട്. വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്നതിനു മെക്കാനിക്കുകളുടെ സഹായവും ലഭിക്കും.

കുളിക്കാൻ ഇറങ്ങുമ്പോൾ

പമ്പ ത്രിവേണിയിലെ കുളിക്കടവിലേക്ക് ഇറങ്ങുന്നതിന് 6 കവാടം ഉണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങൾ വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. അവിടെ ഇറങ്ങാൻ ശ്രമിക്കരുത്. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

മല കയറുമ്പോൾ 

∙ പമ്പ–സന്നിധാനം അഞ്ചു കിലോമീറ്റർ ദൂരമുണ്ട്. നീലിമലയും അപ്പാച്ചിമേടും കുത്തനെയുള്ള  കയറ്റങ്ങളാണ.് സാവകാശത്തിലും ഇടയ്ക്കു വിശ്രമിച്ചും വേണം മലകയറാൻ . മരുന്നുകൾ ഉപയോഗിക്കുന്നവർ അവ കയ്യിൽ കരുതണം. ഒഴിഞ്ഞ വയറുമായോ ഭക്ഷണം കഴിച്ച് അരമണിക്കൂർ എങ്കിലും കഴിഞ്ഞ ശേഷമോ  മലകയറുക.

∙പ്രമേഹരോഗികൾ ക്ഷീണം, അമിതമായ നെഞ്ചിടിപ്പ്, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ കഴിക്കാനുള്ള മധുരം കൈയിൽ കരുതണം.

ചികിത്സാ രേഖകൾ

∙ചികിത്സാവിവരങ്ങൾ,  വിലാസം, ബന്ധപ്പെടേണ്ട നമ്പരുകൾ, ചികിത്സിക്കുന്ന ഡോക്ടറുടെ നമ്പർ ഇവയൊക്കെ കയ്യിൽ കരുതുന്നതും നന്ന്.

വഴിപാട് നിരക്ക്

ശബരിമല 

∙കളഭാഭിഷേകം 38,400 രൂപ

∙പടിപൂജ 1,37,900 

∙ഉദയാസ്തമനപൂജ 61,800 

∙സഹസ്രകലശം 91,250

∙അരവണ 100

∙ അപ്പം 45

∙ ഗണപതിഹോമം 375

∙നിത്യപൂജ 4000

∙ഉച്ചപൂജ 3000 

∙മുഴുക്കാപ്പ് 950

∙തുലാഭാരം 625 

∙ലക്ഷാർച്ചന 12,500 

∙ഉത്സവബലി 37,500 

∙അഷ്ടാഭിഷേകം 6000

∙നെയ്യഭിഷേകം 10

∙പുഷ്പാഭിഷേകം 12,500 രൂപ

അപ്പം, അരവണ

പതിനെട്ടാംപടിക്കു താഴെ ആഴിക്കു സമീപമാണ്  അപ്പം, അരവണ ലഭിക്കുന്ന പ്രസാദ മണ്ഡപം. മാളികപ്പുറത്തും അപ്പം, അരവണ കൗണ്ടർ ഉണ്ട്. അരവണ 100 രൂപ, അപ്പം 45 രൂപ. 

മാളികപ്പുറം

∙ഭഗവതിസേവ 250രൂപ

∙മഞ്ഞൾ, കുങ്കുമം അഭിഷേകം 50

∙മാല, വടി പൂജ 25

∙നവഗ്രഹ പൂജ 450

∙ഒറ്റഗ്രഹ പൂജ 100

∙അഷ്ടോത്തര അർച്ചന 30

∙സ്വയംവരാർച്ചന 50

∙മലർ നിവേദ്യം 20 രൂപ

ശബരിമലയിലെ പ്രധാന ഫോൺ നമ്പറുകൾ 

(ആദ്യത്തേതു ശബരിമല, രണ്ടാമത്തേതു പമ്പ) 

കോഡ് 04735

∙ഇൻഫർമേഷൻ ഓഫിസ് 202048, 203339 

∙പൊലീസ് കൺട്രോൾ റൂം 202016, 203386

∙പൊലീസ് സ്റ്റേഷൻ 202014, 203412 

ആശുപത്രി

∙ഗവ. ആശുപത്രി 202101, 203318 

∙സഹാസ് കാർഡിയോളജി സെന്റർ 202080 

∙ആയുർവേദ ആശുപത്രി 202142, 203536 ∙

∙കാർഡിയോളജി സെന്റർ - അപ്പാച്ചിമേട് 202050 

∙കാർഡിയോളജി സെന്റർ - നീലിമല 203384 

∙ഹോമിയോ ആശുപത്രി 202843, 203537 

ഭരണ നിർവഹണം

∙ഡ്യൂട്ടി മജിസ്ട്രേട്ട് 203568

∙ദേവസ്വം വിജിലൻസ് 202058

∙ദേവസ്വം കമ്മിഷണർ 202004 

∙അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ 202038, 203442 

∙എക്സിക്യൂട്ടീവ് ഓഫിസ് 202026 

∙എക്സിക്യൂട്ടീവ് ഓഫിസർ 202028 

∙അസി. എക്സിക്യൂട്ടീവ് ഓഫിസർ 202400 

∙എക്സൈസ് 202203, 203332 

∙കെഎസ്ഇബി 202014, 203424 

∙വനംവകുപ്പ്് 202074, 203335

∙സാനിറ്റേഷൻ സൊസൈറ്റി പമ്പ 203316 

∙ മീഡിയ സെന്റർ (പിആർഡി) 202664 

താമസം,ഭക്ഷണം

∙ഗെസ്റ്റ് ഹൗസ് 202056, 203441 

∙അക്കോമഡേഷൻ ഓഫിസ് 202049 

∙അന്നദാനം 202918  

ബാങ്ക് 

∙ധനലക്ഷ്മി ബാങ്ക് 202065, 203465

∙എസ്ബിഐ 202802, 203336

തന്ത്രി, ശാന്തി

∙തന്ത്രി 202525 

∙മേൽശാന്തി (ശബരിമല) 202999 

∙മേൽശാന്തി (മാളികപ്പുറം) 202407 

∙കീഴ്ശാന്തി (ശബരിമല) 202988

∙ മാളികപ്പുറം ക്ഷേത്രം 202022 

English Summary:

Instructions to Sabarimala Pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com