രാമായണസംഗീതാമൃതം പതിമൂന്നാം ദിനം – ലക്ഷ്മണോപദേശം ഭാഗം രണ്ട്
Mail This Article
ശ്രീരാമദേവന്റെ അഭിഷേകം മുടങ്ങുന്നതിലും വനവാസം അനുഷ്‌ഠിക്കേണ്ടി വരുമെന്നതിലും രോഷാകുലനും ക്രുദ്ധനുമായ ലക്ഷ്മണനെ ശ്രീരാമൻ വാത്സല്യ പൂർവം ഉപദേശിക്കുകയാണ് അയോധ്യാകാണ്ഡത്തിലെ ഈ അവസരത്തിൽ. ദേഹം മൂലം അഹംബോധമുണ്ടായി മോഹാദികളിൽ മുഴുകി ഞാനാണ് ബ്രാഹ്മണൻ ഞാനാണ് രാജാവ് ഞാൻ തന്നെയാണ് ആഢ്യൻ എന്ന് പലരും നിരന്തരം നിരൂപിച്ചുകൊണ്ടിരിക്കും. പക്ഷെ ദേഹം നിമിത്തമുള്ള മഹാമോഹം ഒട്ടും നന്നല്ല. കാരണം ഈ ദേഹം ജന്തുക്കളാൽ ഭക്ഷിതമായിത്തീരാം ഈ ദേഹം വെന്തു വെണ്ണീറായി മാറാം എന്തിന് മണ്ണിനു കീഴിലെ കൃമിയായി മാറിടാം.
അതിനാൽ ദേഹം നിമിത്തമുള്ള മഹാമോഹം ഒട്ടും നന്നല്ല. ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണൻ, ബുദ്ധി ഇവയ്‌ക്കെല്ലാം മുകളിലാണ് ആത്മാവിന് സ്‌ഥാനം. "സർവൈക കാരണം സർവൈക സാക്ഷിണംസർവ ജഗന്മയം സർവജ്ഞമീശ്വരം സർവദാ ചേതസ്സിൽ നീ ഭവിച്ചുകൊള്ളണം" എന്ന് ശ്രീരാമദേവൻ അനുജൻ സൗമിത്രിയെ ഉപദേശിക്കുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം കൃഷ്ണമൂർത്തി രാമനാഥ്. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ