രാമായണസംഗീതാമൃതം പതിനെട്ടാം ദിനം – ജടായു സ്തുതി
Mail This Article
ദുഷ്ടനായ ദശമുഖൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകവേ ജടായു പെട്ടെന്നു രാവണനെ തടഞ്ഞു യുദ്ധം ചെയ്തു. രാവണന്റെ തേരും വില്ലും ഒക്കെ തകർത്തെറിഞ്ഞു. തന്റെ വിശിഷ്ടമായ ചന്ദ്രഹാസം കൊണ്ട് രാവണൻ ജടായുവിനെ വെട്ടിവീഴ്ത്തുന്നു. അപ്പോൾ സീതാദേവി രാമനെക്കണ്ടതിനു ശേഷം മാത്രമേ മരണം ഉണ്ടാകൂ എന്ന് ജടായുവിന് വരം നൽകുന്നു. സീതാദേവിയെ തേടിയെത്തിയ ശ്രീരാമദേവനെ ഈ കാര്യങ്ങളെല്ലാം ജടായു ധരിപ്പിച്ചു.
മരണാസന്നനായ ജടായുവിനെ ഭഗവാൻ മടിയിൽക്കിടത്തി തലോടുന്നു. ജടായു പ്രാണൻ ത്യജിക്കുന്നു. സംസ്കാര കർമങ്ങൾക്കും ഉദകക്രിയയ്ക്കും ശേഷം മുക്തി ലഭിച്ച ജടായു വിഷ്ണു പാർഷദന്മാരാൽ പൂജിതനായി മുനികളാൽ സ്തുതിക്കപ്പെട്ടു ദിവ്യരൂപം പൂണ്ടു കൈകൂപ്പി ശ്രീരാമദേവനെ സ്തുതിക്കുന്നു. ഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം കല്ലറ ഗോപൻ. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ