ADVERTISEMENT

അലക്സാണ്ടർ ചക്രവർത്തി ജനിച്ച കാലത്ത് കണ്ടെത്തിയ രത്നം ആണ് അലക്സാണ്ടറൈറ്റ്. ഇത് ധരിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ലോകം കീഴടക്കാൻ കഴിഞ്ഞത് എന്നും പറയപ്പെടുന്നു.

പകലും രാത്രിയും ഈ രത്നത്തിന്റെ നിറം മാറും. പച്ചയും വയലറ്റുമായും ഇത്  മാറും. എത്ര പെട്ടെന്ന് നിറം മാറും എന്ന് അനുസരിച്ച് ഇതിന്റെ വില കൂടും. ട്യൂബ് ലൈറ്റും ബൾബ് ലൈറ്റും മാറി നോക്കി നിറം മാറ്റം മനസിലാക്കാൻ കഴിയും. അലക്സാണ്ടറൈറ്റും വൈഡൂര്യവും എല്ലാം ഒരേ ക്രിസോബറൈൽ(Chrysoberyl) ഫാമിലിൽ പെട്ടതാണ്. പച്ച പുല്ലിന്റെ നിറത്തിൽ നിന്നും സ്ട്രോബറിയുടെ ചുവപ്പിലേക്ക് വർണ വിത്യാസം വരുന്ന അലക്സാണ്ട്രൈറ്റ് ആണ് ഏറ്റവും വില കൂടിയതും ഭംഗിയുള്ളതും.

കേരളത്തിൽ നിന്നും ഈ രത്നം ലഭിക്കും

ജൂൺ മാസത്തിൽ ജനിച്ചവർക്കും ജെമിനി സോഡിയാക് സൈൻ ഉള്ളവർക്കും ഈ രത്നം ഗുണകരമാണ്. മിഥുനക്കൂറുകാർക്കും ഇത് നല്ലതാണ്. സൂര്യന്റെയും  ബുധന്റെയും ഗുണം ഒരുമിച്ച് തരും അലക്സാണ്ടറൈറ്റ്.

സർക്കാർ ജോലി ലഭിക്കാൻ ഇത് ധരിക്കുന്നത് നല്ലതാണ്.

സൂര്യനും  ബുധനും ഒരുമിച്ച് ജാതകത്തിൽ നിൽക്കുന്നവർക്ക് കൂടുതൽ ഗുണകരം ആയിരിക്കും.

ശ്രീലങ്കയിലും ബ്രസീലിലും ഇത് ലഭിക്കും എന്നാൽ റഷ്യൻ രത്നമാണ് ഉത്തമം. ഈ രത്നം ധരിച്ചു കഴിഞ്ഞാൽ ഉയരങ്ങൾ കീഴടക്കാൻ എളുപ്പമാണ്. പ്രശസ്തിയും ലഭിക്കും.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421 

 

English Summary : Significance of Alexandrite Gemstones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com