ADVERTISEMENT

രേവതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ വർഷം 2019ൽ ആരോഗ്യം തൃപ്തികരമായിരിക്കും.  ഉദ്യോഗത്തിൽ പുനർനിയമനം നേടുവാനും വിദേശ ഉദ്യോഗം നഷ്ടപ്പെട്ട് വരുന്നവർക്ക്  മറ്റൊരു ഉദ്യോഗത്തിന് സാധ്യതയും സാമ്പത്തിക അനിശ്ചിതാവസ്ഥകളെയെല്ലാംതന്നെ പരിഹരിക്കുവാനും സാധിക്കുന്നതാണ്. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കുകയും അവരുടെ തർക്കങ്ങളിൽ യുക്തമായിട്ടുള്ള തീരുമാനം എടുത്ത്  മധ്യസ്ഥത വഹിക്കുന്ന വഴി ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. ഗവേഷകർക്കും വിദ്യാർഥികള്‍ക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. 

 

വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. വ്യാവസായികമായിട്ടുള്ള മേഖലകളിൽ ഉൽപാദനം വർധിപ്പിക്കുവാൻ നവീകരണ സാഹചര്യങ്ങള്‍ ഉണ്ടാവും. വിതരണ വിപണന മേഖലകൾ വിപുലമാക്കുവാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വഴി  സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും . ധർമ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സർവാത്മനാ സഹകരിക്കും. വിദേശയാത്ര സഫലമാകുവാനുള്ള യോഗം കാണുന്നുണ്ട്. വിദേശത്ത് താമസിക്കുന്ന മക്കളോടൊപ്പം മാസങ്ങളോളം താമസിക്കുവാനുള്ള അവസരം ഉണ്ടാവും. 

 

സഹജമായിട്ടുള്ള കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയം ഉണ്ടായിത്തീരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ഗൃഹപ്രവേശനകർമം നിർവഹിക്കുവാനുള്ള സാധ്യത കാണുന്നു. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനുള്ള അവസരം ലഭിക്കും . മറ്റു ചിലർക്ക് വാഹനം മാറ്റി വാങ്ങുവാനുള്ള സാധ്യതയാണ് കാണുന്നത്. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുന്നതുവഴി ആശ്വാസത്തിനു യോഗം കാണുന്നു. 

 

നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. പുതിയതായിട്ടുള്ള ചില ബൃഹത്പദ്ധതികൾ വിഭാവനം ചെയ്യുവാനും  2021 ൽ പൂർത്തീകരിക്കുന്ന വിധത്തിലുള്ള ചില കർമപദ്ധതികൾ ഏറ്റെടുക്കുവാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാവാം. ബന്ധുമിത്രാദികളോ സഹപ്രവർത്തകരോ ഉള്ള വാക്കുതർക്കങ്ങളില്‍ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയായിരിക്കും നന്നാവുക. പലപ്പോഴും സഹപ്രവർത്തകർ സാമ്പത്തികമായിട്ടുള്ള സഹായം തേടിവരുമെങ്കിലും കൊടുക്കുന്നത് വളരെ ശ്രദ്ധിച്ചിട്ടു വേണം. ഏതൊരു സങ്കീർണമായിട്ടുള്ള വിഷയങ്ങളേയും ജാഗ്രതയോടുകൂടി ആത്മാർഥമായി പ്രവർത്തിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനുമുള്ള സാഹചര്യങ്ങള്‍ വളരെ സമാധാനത്തിനു വഴിയൊരുക്കും.

 

 പൊതുവേ കുടുംബപരമായും ദേഹപരമായും മാനസികമായും തൊഴിൽപരമായിട്ടുള്ള മേഖലകളോടു ബന്ധപ്പെട്ടും കഴിഞ്ഞ വർഷത്തെ  നഷ്ടങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചും  പരിഹരിച്ചും കൊണ്ടുള്ള സാഹചര്യങ്ങളാണ്  രേവതി നക്ഷത്രക്കാർക്ക് 2019 ൽ വന്നുചേരുവാനുള്ള യോഗമുള്ളത്. 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com