ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്ത പല മണ്ഡലങ്ങളും പ്രാവർത്തികമായിട്ടുള്ള രീതിയിൽ അനുവർത്തിക്കാൻ ആത്മാർഥമായി അഹോരാത്രം പ്രവർത്തിക്കുന്നതിനാലും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വിജയം കൈവരിക്കും. ഇത് പലർക്കും മാതൃകാപരമായി തീരുന്നതിനാൽ അനുമോദനങ്ങൾ വന്നു ചേരുകയും വ്യാപാരവ്യവസായ മേഖലകളോട് ബന്ധപ്പെട്ടും ഔദ്യോകികമേഖലകളോട് ബന്ധപ്പെട്ടും ചില ധ്രുവീകരണങ്ങൾ വേണ്ടിവരും. പുതിയ ഭരണസംവിധാനം ഏർപ്പെടുത്തും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കും. 

 

ചെലവ് വർധിക്കും.  ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദരരോഗങ്ങൾ, നീർക്കെട്ട്, നാഡീരോഗങ്ങൾ, അസ്ഥിരോഗങ്ങൾ, രക്തദൂഷ്യങ്ങൾ  എന്നീ  അസുഖങ്ങൾ വന്നു ചേരുമെങ്കിലും നിസ്സാര ചികിത്സ കൊണ്ട് ഇവയൊക്കെ  അതിജീവിക്കാൻ സാധിക്കും. പ്രാണായാമം, വ്യായാമം, യോഗ, പ്രകൃതി ചികിത്സ ഇവയൊക്കെ ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. വിദേശത്തുള്ള വ്യാപാരവിപണവിതരണ മേഖലകളെല്ലാം തന്നെ സുഹൃത്തുക്കളെയോ വേണ്ടപ്പെട്ടവരെയോ ഏൽപ്പിച്ച് ജന്മനാട്ടിൽ സ്ഥിരതാമസമാക്കാനുള്ള സാഹചര്യം വന്നു ചേരും. 

 

ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരം ലഭിയ്ക്കും. മറ്റു ചിലർ ഹ്രസ്വകാല പാഠ്യപദ്ധതിയ്ക്ക് ചേരും. പണം മുതൽമുടക്കി ആദ്യമായി വ്യാപാര മേഖലകളിൽ ഏർപ്പെടുന്നവർ ഏപ്രിൽ -സെപറ്റംബർ മാസങ്ങളിൽ തുടക്കം കുറിയ്ക്കുന്നത് അത്ര ഉചിതമല്ല. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. തൃപ്തികരമല്ലാത്ത വിഷയത്തിൽ ഉപരിപഠനത്തിന് ചേരേണ്ട സാഹചര്യം കാണുന്നു. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടാൻ സാധ്യത ഉള്ളതിനാൽ തൽക്കാലത്തേക്ക് മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. ഏറ്റെടുത്ത കാര്യങ്ങളിൽ പ്രയത്നം കൂടുതൽ വേണ്ടി വരും. സഹപ്രവർത്തകരുടെ സഹായത്താൽ മേലധികാരികൾ ഏൽപ്പിച്ച കാര്യങ്ങൾ സമയബന്ധിതമായി ചെയ്‌തു തീർക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. പരാജയഭീതിയെ അതിജീവിച്ച് വിജയപ്രതീക്ഷകൾ സഫലമാകും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങൾക്കും അഹോരാത്രം പ്രയത്നം വേണ്ടി വരും. 

 

ഈശ്വരാരാധനകൾക്ക് കൂടുതൽ സമയം കണ്ടെത്തേണ്ടി വരും. വേണ്ടപ്പെട്ടവരുടെ സഹായാഭ്യർത്ഥന നിരസിക്കുന്നത് വഴി ബന്ധുക്കളുടെ വിരോധത്തിന് കാരണമായേക്കാം. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ജോലി ലഭിക്കും. ഈ ഒരു വർഷം ആരോടും വാക് തർക്കത്തിന് പോകരുത്. പലപ്പോഴും പല ആശയങ്ങളും വന്നു ചേരുമെങ്കിലും വിദഗ്‌ധ നിർദേശം തേടാതെ ഒരു കാര്യത്തിനും ഇറങ്ങി പുറപ്പെടരുത്. നല്ല ആശയങ്ങൾ വലിയ ആളുകളിൽ നിന്നാകട്ടെ ചെറിയ ആളുകളിൽ നിന്നാകട്ടെ ജീവിതത്തിൽ പ്രയോജനപ്പെടുന്നവ ആണെങ്കിൽ  ആരിൽ നിന്നും സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. സങ്കുചിത മനോഭാവം ഒഴിവാക്കി വിശാലമനഃസ്ഥിതിയോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. ഭൂമിക്രയവിക്രയങ്ങളിൽ അനുകൂല വിജയം കാണുന്നു. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ യാത്രകൾ ഒഴിവാക്കിയുള്ള ജോലികൾ സ്വീകരിക്കുന്നതാണ് ഉചിതം. 

 

വിദ്യാർഥികൾക്ക് അലസത, ക്ഷീണം ഇവ വർധിക്കും. ഈശ്വരാരാധനയും ആരാധനാലയങ്ങളിൽ വഴിപാടുകളും നടത്തുന്നത് നന്നായിരിക്കും. ശ്രദ്ധക്കുറവുകൊണ്ടോ പരിശീലനക്കുറവുകൊണ്ടോ കലാകായിക മത്സരങ്ങളിൽ പരാജയപ്പെടാനുള്ള സാഹചര്യം കാണുന്നു. കായിക മേഖലകളിൽ അപകടം കാണുന്നു. സാമ്പത്തിക നിയന്ത്രണം തുടരുന്നത് നന്നായിരിക്കും. ദീർഘകാല പദ്ധതികൾ വന്നു ചേരും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. സുതാര്യത കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. എല്ലാ പ്രകാരത്തിലും വളരെയധികം ബുദ്ധിമുട്ടുകൾ വന്നു ചേരും. സങ്കൽപ്പങ്ങൾ യാഥാർഥ്യമാകുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകുവാൻ മൂലം നക്ഷത്രക്കാർക്ക് 2021 ൽ യോഗം കാണുന്നു.

 

English Summary :  Moolam Birth Star / Yearly Horoscope 2021 by Kanippayyur 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com