ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

രേവതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2021 ൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം കാണുന്നു. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം  ലഭിക്കും. ജോലി രാജി വയ്‌ക്കേണ്ടതായ സാഹചര്യം ഉണ്ടാകുമെങ്കിലും തൽക്കാലം നിലവിലെ ജോലിയിൽ തുടരുന്നതാണ് ഉചിതം. ഏപ്രിൽ മാസം മുതൽ ആറു മാസത്തേയ്ക്ക് ചുമതലകൾ വർധിക്കും. സെപ്റ്റംബർ മാസം മുതൽ പുതിയ ചില പദ്ധതികൾ ഏറ്റെടുക്കുവാനുള്ള അവസരം കാണുന്നു. സാമ്പത്തിക നേട്ടം കുറവുള്ള കരാർ ജോലികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ജാഗ്രതയോടെയുള്ള പ്രവർത്തനം എല്ലാ അനിഷ്ടതകളെയും അതിജീവിക്കാൻ സഹായിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

 

വിദേശത്തു നിന്ന് ജന്മനാട്ടിൽ വന്നവർക്ക് അവിടെത്തന്നെ പുനർനിയമനത്തിനുള്ള സാധ്യത കാണുന്നു. വ്യാപാരവിപണവിതരണ  രംഗത്തുള്ളവർക്ക് ജൂലൈ മാസം മുതൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. സെപ്റ്റംബർ മാസം മുതൽ കൂടുതൽ പണം മുതൽ മുടക്കി ഈ ഒരു മേഖല വിപുലീകരിക്കാനും യോഗം കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന്  പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നേട്ടം കാണുന്നു. നിഷ്ക്രിയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട്  ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. വാഹന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഏപ്രിൽ മാസം മുതൽ ആറുമാസം വരെ വീഴ്ചകൾ ഉണ്ടാകാതെ നോക്കണം. ആരാധനാലയ ദർശനം നടത്തുകയും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സാമ്പത്തികമായി സഹായിക്കും. പുതിയ പദ്ധതികൾ വന്നു ചേരും. 

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. സന്ധി സംഭാക്ഷണം, ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ  വിജയിക്കും. ഹ്രസ്വകാല പാഠ്യ പദ്ധതിക്ക് ചേരുവാനുള്ള അവസരം കാണുന്നു. ജോലി രാജിവച്ച് സുഹൃത്തുക്കൾ മുഖേന പുതിയ ജോലി ലഭിയ്ക്കാനുള്ള അവസരം കാണുന്നു. പിതാവിന് പലതരത്തിലുള്ള അസ്വസ്ഥതകൾ വന്നു ചേരും. പുണ്യപ്രവർത്തികൾ ചെയ്യുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. മക്കളുടെ പലവിധ ആവശ്യങ്ങൾക്ക് അഹോരാത്രം പ്രയത്നവും കൂടുതൽ പണച്ചെലവും അനുഭവപ്പെടും. ഗവൺമെന്റിൽ നിന്ന് സഹായം ലഭിക്കാനുള്ള അവസരം കാണുന്നു. ശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം  കൈവരിക്കും. കഫ - നീർദോഷ രോഗ പീഡകളെക്കൊണ്ട്  അസ്വാസ്ഥ്യമനുഭവപ്പെടും. 

 

വിദഗ്‌ധ പരിശോധനയിൽ രക്തസമ്മർദ്ദം, രക്തശുദ്ധിക്കുറവ്  എന്നിവ ഉണ്ടെന്നറിഞ്ഞതിനാൽ ഭക്ഷണക്രമീകരണം വരുത്തുന്നത് നന്നായിരിക്കും. പ്രകൃതിജീവന ഔഷധ രീതികൾ സ്വീകരിക്കുന്നത് വളരെ ഗുണം ചെയ്യും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. സന്ധിസംഭാഷണത്തിൽ വിജയം കൈവരിക്കുന്നത് വഴി നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളും. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം എല്ലാ കാര്യങ്ങളിലും കൂടുതൽ പ്രയത്നം വേണ്ടി വരും. ഈശ്വരാരാധനകളാലും മാതാപിതാക്കളുടെ അനുഗ്രഹത്താലും ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ വിജയം സുനിശ്ചയമായും രേവതി നക്ഷത്രക്കാർക്ക് ഈ 2021 ൽ യോഗം കാണുന്നു.

English Summary :  Revathi Birth Star / Yearly Horoscope 2021 by Kanippayyur 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com