ശുഭകാരകനായ ശുക്രന്റെ രാശിമാറ്റം , ഓരോ നാളുകാരെയും എങ്ങനെ സ്വാധീനിക്കും?

Mail This Article
ശുഭകാരകനായ ശുക്രൻ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് 2021 മേയ് 28 ന് പ്രവേശിച്ചു. ജൂൺ 22 വരെ ഈ രാശിയിൽ തുടരും . ഈ കാലഘട്ടം ഓരോ നാളുകാരെയും സ്വാധീനിക്കുന്നതെങ്ങനെ എന്ന് നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക പാദം 1)
കുടുംബ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. സ്വാധീനശക്തി വർധിക്കും.സ്ഥാനമാനങ്ങൾ ലഭിക്കും.
ഇടവക്കൂറ് (കാർത്തിക പാദം 2, 3, 4, രോഹിണി, മകയിരം 1,2)
സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹാലോചനകൾ ഫലപ്രദമാകും. സന്താന സൗഭാഗ്യം ഉണ്ടാകും. സമൂഹത്തിൽ ആദരവും അംഗീകാരവും ലഭിക്കും.
മിഥുനക്കൂറ് (മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
സ്വപ്നങ്ങൾ യാഥാർഥ്യമാകും. ശത്രുക്കൾ മിത്രങ്ങളാകും. വസ്ത്രാഭരണാധി ലാഭം ഉണ്ടാകും. വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും. പുതിയ അവസരങ്ങളും അംഗീകാരങ്ങളും ലഭിക്കും. സംതൃപ്തമായ ജീവിതം കൈവരിക്കും.
കർക്കടകക്കൂറ് ( പുണർതം 4, പൂയം, ആയില്യം )
നിസ്വാർത്ഥമായി തീരുമാനങ്ങൾ എടുത്താലും അതിനെയും വിമർശന വിധേയമാക്കും. ചെലവുകൾ അധികരിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1)
വിജയത്തിനു വേണ്ടി പോരാട്ടം നടത്തേണ്ടി വരും. സൗഹൃദങ്ങൾ വർധിക്കും. വസ്ത്രാഭരണാധി ലാഭം ഉണ്ടാകും. സന്തോഷകരമായ ജീവിതം പ്രതീക്ഷിക്കാം. വരുമാനം വർധിക്കും. ധാർമ്മിക കാര്യങ്ങളിൽ താല്പര്യം വർധിക്കും.
കന്നിക്കൂറ് (ഉത്രം 2, 3, 4 ,അത്തം, ചിത്തിര 1, 2)
കർമ്മരംഗത്ത് വിഘ്നങ്ങൾ ഉണ്ടാകും. ബന്ധു പ്രീതി ഉണ്ടാകും. ക്ഷോഭിച്ച് കാര്യങ്ങൾ ചെയ്യുകയും പിന്നിട് ബുദ്ധിമുട്ട് അനുഭവിക്കയും ചെയ്യും. ധാർമ്മിക പ്രവർത്തികളിൽ താല്പര്യം വർധിക്കും.
തുലാക്കൂറ് (ചിത്തിര 3, 4, ചോതി, വിശാഖം 1,2,3)
പ്രവർത്തികളിലൂടെ മേന്മ കൈവരും. വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. പ്രേമസാഫല്യം കൈവരും. നല്ല വരുമാനം പ്രതീക്ഷിക്കാം. പേരും പ്രശസ്തിയും വർധിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 4,അനിഴം, തൃക്കേട്ട )
കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. ഏത് പരിതസ്ഥിതിയിലും വീട്, ഭാര്യ, മക്കൾ എന്നിവരോടൊപ്പം കഴിയാൻ താല്പര്യം പ്രകടിപ്പിക്കും. സ്ത്രീ സൗഹൃദം വർധിക്കും. ഗൃഹ ലാഭം ഉണ്ടാകും.സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1)
ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സ്ത്രീകളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. ധന വരവിൽ തടസ്സമുണ്ടാകും. സുഖഹാനി ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)
അകാരണമായ ഭയം ഉണ്ടാകും. കടബാദ്ധ്യതകൾ അലട്ടും. ചെലവുകൾഅധികരിക്കും. വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുക. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അഭിമാനത്തിന് ക്ഷതം ഏൽക്കും. ശത്രു പീഢ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി )
സന്താനങ്ങൾ മൂലം സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രദമാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
മീനക്കൂറ് ( പൂരൂരുട്ടാതി 4, ഉതൃട്ടാതി, രേവതി)
കർമ്മമേഖലയിൽ പുരോഗതി ഉണ്ടാകും. ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. സൗഹൃദങ്ങൾ വർധിക്കും. കാർഷികവൃത്തിയിൽ താല്പര്യം ഉണ്ടാകും. വസ്ത്രാഭരണാധി ലാഭം ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും.
ലേഖകൻ
ശ്രീകുമാർ പെരിനാട്,
കൃഷ്ണ കൃപ,
മണ്ണറക്കോണം,
വട്ടിയൂർക്കാവ്,
തിരുവനന്തപുരം - 13.
Mob:9037520325
Email.sreekumarperinad@gmail.com
English Summary : Effect of Venus Transit 2021