ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും.
ഭരണി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക വരുമാനത്തിൽ കുറവ് അനുഭവപ്പെടുന്നതിനാൽ ചെലവിനങ്ങളിൽ നിയന്ത്രണം വരുത്തും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.
കാർത്തിക: പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ഉത്സാഹത്തോടുകൂടി പഠിച്ചവിഷയങ്ങൾ കൃത്യതയോടുകൂടി എഴുതുവാൻ സാധിക്കും. ശ്രേയസ്സ് കുറവായതിനാൽ ഗൃഹം വിൽക്കുവാൻ തീരുമാനിക്കും.
രോഹിണി: വിദേശയാത്ര സഫലമാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളാൽ ഏറ്റെടുത്ത കാര്യങ്ങൾ നിർവഹിക്കുവാൻ സാധിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.
മകയിരം: ഈശ്വരപ്രാർഥനകളാൽ ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ഔദ്യോഗികമായി വിദേശയാത്രകൾ വേണ്ടിവരും. പരിചിതമായ മേഖലയാണെങ്കിലും പണം മുടക്കുന്നതിനു മുൻപു വിദഗ്ധോപദേശം തേടണം.
തിരുവാതിര: മനസ്സാക്ഷിക്ക് വിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിന്മാറും. പലപ്രകാരത്തിലും രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ ചികിത്സകൾക്കു വിധേയനാകും. അപ്രധാനമായ കാര്യങ്ങൾ ആലോചിച്ച് ആധി വർധിക്കും.
പുണർതം: വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. മുൻകോപം നിയന്ത്രിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധിക്കണം.
പൂയം: പുത്രന് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾക്ക് പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ഭിക്കും.
ആയില്യം: ഉദരരോഗപീഡകൾ വർധിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. അശ്രദ്ധകൊണ്ട് വീഴ്‌ചയ്ക്കും പണനഷ്ടത്തിനും സാധ്യതയുണ്ട്. അതിരുകടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും.
മകം: നിലവിലുള്ളതിനെക്കാൾ കൂടുതൽ വിസ്‌തൃതിയുള്ള ഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
പൂരം: ഔദ്യോഗികമായി വിദേശയാത്രകൾ വേണ്ടിവരും. വരവും ചെലവും തുല്യമായിരിക്കും. കഫ-നീർദോഷ രോഗങ്ങൾ വർധിക്കും. വിദഗ്ധ നിർദേശങ്ങളാൽ പാഠ്യവിഷയങ്ങളിലുള്ള അനാവശ്യമായ ആധി ഒഴിവാകും.
ഉത്രം: ജീവിതച്ചെലവ് വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിക്കുവാൻ തീരുമാനിക്കും. കാർഷികമേഖലകളിൽ നിന്നും ആദായം വർധിക്കുന്നതിനാൽ പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
അത്തം: കഫരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഗൃഹത്തിലോ വ്യാപാര–വ്യവസായ സ്ഥാപനത്തിലോ മോഷണശ്രമമുണ്ടാകും.
ചിത്തിര: അഴിമതി ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാകും. കുടുംബജീവിതത്തിനു സന്തുഷ്ടിയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. അമിതവ്യയം നിയന്ത്രിക്കണം.
ചോതി: അപര്യാപ്‌തതകൾ മനസ്സിലാക്കിയ ജീവിതപങ്കാളിയോട് ആദരവുതോന്നും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. മകൾക്ക് ഉരിപഠനത്തിനു പ്രവേശനം ലഭിക്കും.
വിശാഖം: അവധിയെടുത്ത് വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറും. വിദ്യാർഥികൾക്ക് ഉദാസീനമനോഭാവം വർധിക്കും.
അനിഴം: പുത്രനു തന്നെക്കാൾ ഉയർന്ന ഉദ്യോഗം ലഭിച്ചതിൽ അഭിമാനം തോന്നും. സഹപ്രവർത്തകരുടെ ആത്മാർഥ സഹകരണം സമാധാനത്തിനു വഴിയൊരുക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാണു നല്ലത്.
തൃക്കേട്ട: സന്താനങ്ങളുടെ പ്രവൃത്തിഗുണത്താൽ സന്തോഷമുണ്ടാകും. ശത്രുതാ മനോഭാവത്തിലായിരുന്നവർ അവരുടെ സ്വാർഥ താൽപര്യങ്ങൾ സാധിക്കുവാനായി മിത്രങ്ങളായിത്തീരും.
മൂലം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ നിഷ്പ്രയാസം സാധ്യമാകും. മുതൽമുടക്കില്ലാതെ നിർദേശം നൽകുന്ന സ്ഥാപനം തുടങ്ങുവാൻ തീരുമാനിക്കും.
പൂരാടം: റോഡ് വികസനത്തിനു ഭൂമി വിട്ടുനൽകുവാൻ തയാറാകും. സന്താനങ്ങളുടെ പ്രവൃത്തിഗുണത്താൽ സന്തോഷമുണ്ടാകും. വിവാഹം തീരുമാനമാകും.
ഉത്രാടം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. പ്രവൃത്തിമണ്ഡലങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ഗൃഹനിർമാണത്തിനുള്ള ഭൂമിക്ക് പ്രാഥമികസംഖ്യ കൊടുത്തു കരാറെഴുതും.
തിരുവോണം: ആവശ്യങ്ങൾ അനുവദിച്ച മേലധികാരിയോട് ആദരവുതോന്നും. ദേഹക്ഷീണത്താൽ അവധിയെടുത്തു വിദഗ്ധപരിശോധനയ്ക്കു വിധേയനാകും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കും.
അവിട്ടം: വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും അനുസരണമില്ലായ്മയും വർധിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. നടപടിക്രമങ്ങളിൽ നിഷ്‌കർഷയും നിശ്ചയദാർഢ്യവും പാലിക്കും.
ചതയം: പുത്രന്റെ സാമ്പത്തിക ദുരുപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ആരാധനാലയ ദർശനത്താൽ ആശ്വാസമാകും. സന്താനങ്ങളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും.
പൂരുരുട്ടാതി: ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. പ്രവർത്തനമേഖലകൾ വിപുലീകരിക്കുവാനും വ്യാപിപ്പിക്കുവാനും നിർദേശം തേടും. സന്താനങ്ങളുടെ പ്രവൃത്തിഗുണത്താൽ സന്തോഷമുണ്ടാകും.
ഉത്തൃട്ടാതി: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കുമായി അവധിയെടുക്കും. ഏറ്റെടുത്ത പ്രവൃത്തികൾ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കും.
രേവതി: കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുവാൻ അവസരമുണ്ടാകും.