ADVERTISEMENT

ഓരോ മിനിട്ടിലും 158 ബിരിയാണി. 2024ൽ ഇതിനകം സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി അകത്താക്കിയത് 8.3 കോടി ബിരിയാണി! ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷവും ഭക്ഷണരാജാവ് ബിരിയാണി തന്നെ. കഴിച്ചാൽ വയറും മനസ്സും ഒരുപോലെ നിറയും. ദേശത്തിന്റെ ഭക്ഷണസംസ്കാരവുമായി അടുത്ത ബന്ധം. ഇതൊക്കെയാണ് ഇന്ത്യക്കാരെ ബിരിയാണിക്കൊതിയന്മാരാക്കുന്നത് എന്നാണ് നിരീക്ഷണം.

ഓരോ സെക്കൻഡിലും രണ്ടു ബിരിയാണിക്കുള്ള ഓർഡർ വീതം ഈ വർഷം സ്വിഗ്ഗി നേടി. ചിക്കൻ ബിരിയാണിക്കാണ് ആവശ്യക്കാർ കൂടുതൽ. അതിൽ തന്നെ രാത്രി 12നും രണ്ടിനും ഇടയിൽ കിട്ടിയ ഓർഡറുകൾ 1.84 കോടിയും. 

biryani-swiggy

ദോശയ്ക്ക് രണ്ടാംസ്ഥാനം
 

ദക്ഷിണേന്ത്യക്കാരുടെ പരമ്പരാഗത വിഭവമായ ദോശയ്ക്കാണ് 2024ലെ ഓർഡറുകളിൽ രണ്ടാംസ്ഥാനം. ലഭിച്ചത് 2.3 കോടി ഓർഡറുകൾ. ബെംഗളൂരുവിലെ മസാലദോശ 25 ലക്ഷം ഓർഡറുകൾ നേടി മുന്നിലെത്തി. ‘ചെറുകടി’ വിഭാഗത്തിൽ ചിക്കൻ റോൾ 24.8 ഓർഡറുകളുമായി ഒന്നാമനായി. ചിക്കൻ മൊമോസ് 16.3 ലക്ഷവുമായി രണ്ടാമതും കിഴങ്ങുവറ (പൊട്ടറ്റോ ഫ്രൈ) 13 ലക്ഷവുമായി മൂന്നാമതും. ഡൽഹിയിലെ ഒരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ 250 പിത്‍സ വാങ്ങിയെന്നും സ്വിഗ്ഗി പറയുന്നു.

Masala dosa is a variation of the popular South Indian dosa, which has its origins in Tuluva Udupi cuisine of Karnataka.
Masala dosa. Image: Sunil CK/Shutterstock

ഒരും ബെംഗളൂരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ വാങ്ങിയത് 49,900 രൂപയുടെ പാസ്ത വിഭവങ്ങൾ. മുംബൈയിലെ ഒരാൾ ഒരു റസ്റ്ററന്റിൽ നിന്ന് ഓർഡർ ചെയ്തത് 3 ലക്ഷം രൂപയുടെ വിഭവങ്ങളായിരുന്നു. അത്താഴ വിഭവങ്ങൾക്കായിരുന്നു 2024ൽ കൂടുതൽ ഡിമാൻഡ്. മൊത്തം 21.5 കോടി ഓർഡറുകൾ ഈയിനത്തിൽ ലഭിച്ചു. ഉച്ചഭക്ഷണത്തേക്കാൾ 29% അധികം. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളാണ് ഓർഡറുകളിൽ മുന്നിൽ‌.

Very tasty juicy chicken momos
Chicken momos. Image: Shutterstock/DesignHome615

ഭക്ഷണവിതരണത്തിനായി സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ സഞ്ചരിച്ചത് 196 കോടി കിലോമീറ്ററാണ്. മുംബൈയിലെ കപിൽ പാണ്ഡേ എന്ന ജീവനക്കാരൻ 10,703 ഓർഡറുകൾ വിതരണം ചെയ്ത് ഒന്നാമതായി. വനിതാ ജീവനക്കാരിൽ മുന്നിൽ കോയമ്പത്തൂരിലെ എം. കാളീശ്വരി; വിതരണം ചെയ്തത് 6,658 ഓർഡറുകൾ.

Indian breakfast _Poori with chickpea chana masala curry,tasty indian dish made using all purpose wheat flour which is arranged in a wooden plate with textured background.
Poori with chickpea chana masala curry. Image: Shutterstock/AALA Images

ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ രുചിപ്രിയങ്ങളും സ്വിഗ്ഗി പങ്കുവയ്ക്കുന്നുണ്ട്. ഡൽഹിക്കാർക്ക് കൂടുതലിഷ്ടം ചോളെ ബട്ടൂരെ. ചണ്ഡീഗഡുകാർക്ക് ആലൂ പൊറോട്ട. കൊൽക്കത്തക്കാർക്ക് കചോരി, ഷില്ലോങ്ങുകാർക്ക് ന്യൂഡിൽസ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക് manoramaonline.com/business

English Summary:

Swiggy delivers 83mn biriyani this year, masala dosa grabs second spot: Swiggy's Top Food Orders in 2024 Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com