അഞ്ച് ദിവസത്തെ മുന്നേറ്റം, ആറാം ദിനം നേരിയ ഇടിവ് : ഇനി ട്രംപിന്റെ സ്ഥാനാരോഹണം കാത്ത് സ്വർണവില
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടര്‍ച്ചയായ ആറു ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 7,330 രൂപയിലും പവന് 58,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,340 രൂപയിലും പവന് 58,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി 1 ന് രേഖപ്പെടുത്തിയ പവന് 57,200 രൂപയാണ്.
18 കാരറ്റ് സ്വർണത്തിനും ഇടിവ്
18 കാരറ്റ് സ്വർണത്തിനും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 5 രൂപ ഇടിഞ്ഞു 6045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമായത് സ്വർണ വിലയിൽ ഇടിവുണ്ടാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണമാണ് സ്വർണ വിലയിൽ അടുത്തതായി ചലനമുണ്ടാക്കാൻ പോകുന്നത്. സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിനു 2,669.85 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്ക്
സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞു. ഗ്രാമിന് 2 രൂപ കുറഞ്ഞു 96 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
അഡ്വാൻസ് ബുക്കിങ്
ഈ ദിവസങ്ങളിൽ അഡ്വാൻസ് ബുക്കിങ് നടത്തിയാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നൽകും. ജൂവലറികളിലെ അഡ്വാന്‍സ് ബുക്കിങ് സ്കീം പ്രയോജനപ്പെടുത്തിയാൽ ബുക്ക് ചെയ്ത സമയത്തെയും വാങ്ങുന്ന സമയത്തെയും വിലയില്‍ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാൻ സാധിക്കും. മിക്ക ജൂവലറികളിലും ഈ സംവിധാനമുണ്ട്.
ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര നൽകണം
ഇന്നത്തെ വിലയിൽ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നിവ നോക്കിയാൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,470 രൂപ നൽകണം. ഓരോ ജൂവലറിയിലും ഈ നിരക്കിൽ വ്യത്യാസം ഉണ്ടാകും എന്ന് പ്രത്യേകം ശ്രദ്ധിക്കുക.