അമ്മയ്ക്കൊപ്പം അടിപൊളി ഡാൻസുമായി കണ്മണി; മുടിയിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ലെന്ന് ആരാധകർ

Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകൾ കണ്മണിയെന്ന കിയാരയും. അഭിനയത്തിൽ സജീവമായ ഇരുവരും ഇടയ്ക്കിടെ മനോഹരമായ റീലുകളും ചെയ്യാറുണ്ട്. ഇത്തവണയും അമ്മയും മകളും ചേർന്ന് മനോഹരമായ ഒരു ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ്. ഇത്തവണ പതിവിന് വിപരീതമായി കണ്മണി കുട്ടിയുടെ മുടി അഴിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കമന്റിൽ ഭൂരിഭാഗവും കണ്മണിക്കുട്ടിയുടെ മുടിയെ അഭിനന്ദിച്ചു കൊണ്ടുള്ളതാണ്.
പാന്റ്സും ടോപ്പുമാണ് ഇരുവരുടെയും വേഷം. അമ്മയും മകളും വൈറ്റ് നിറമുള്ള പാന്റ്സ് ധരിച്ച് തലയിൽ ഒരു തൊപ്പി കൂടി വെച്ചിട്ടുണ്ട്. മുക്ത ബ്ലാക്ക് ഷർട്ടും കണ്മണി ബ്ലാക്കും വൈറ്റും സ്ട്രൈപ് സ്ലീവ് ലെസ് ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. വൈറ്റ് ഷൂസും വൈറ്റ് ക്യാപ്പും ഭംഗി ഇരട്ടിയാക്കുന്നു. തലയിൽ തൊപ്പി വെച്ച് മുടി അഴിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ റീൽ കണ്ട ആരാധകരുടെ ശ്രദ്ധ ആകർഷിച്ചതും ഇടതൂർന്ന് കിടക്കുന്ന മുടിയാണ്.
ഷാരുഖ് ഖാൻ നായകനായി എത്തിയ യെസ് ബോസ്സ് എന്ന ചിത്രത്തിലെ ഗാനത്തിലെ വരികൾക്കാണ് ഇരുവരും ചേർന്ന് ചുവടു വെച്ചിരിക്കുന്നത്. മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. താൻ മുഴുവൻ സമയവും കണ്മണിയുടെ മുടിയിലേക്കാണ് നോക്കിയതെന്ന് അവതാരകയായ മീര അനിൽ കമന്റ് ചെയ്തു.
'പണ്ടത്തെ കാവ്യ മാധവന്റെ മുടി', 'ഈശ്വര ആ മുടി ആരും കണ്ണുവെക്കേണ്ട', 'അമ്മയുടെ മുടി അതുപോലെ കിട്ടിയിട്ടുണ്ടല്ലോ', 'മുടി ഇങ്ങനെ അഴിച്ചിടല്ലേ', 'ആ മുടി മാത്രം നോക്കിയത്', 'മുടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ' എന്നിങ്ങനെയുള്ള മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.