സ്കൂളിലേക്കുള്ള സയൻസ് പ്രൊജക്ടുമായി കണ്മണി; മിടുക്കികുട്ടിയെന്ന് സോഷ്യൽ മീഡിയ

Mail This Article
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു കുട്ടിത്താരമാണ് കിയാര എന്ന കണ്മണി. നടി മുക്തയുടെയും ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളായ കണ്മണി അഭിനയത്തിലും മികവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ റീലുകളിലൂടെയും മറ്റും സജീവമാണ് കണ്മണി. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയയിൽ എത്തിയത് റീലുമായല്ല. പകരം, പഠനവുമായി ബന്ധപ്പെട്ട ഒരു വിഡിയോയുമായാണ്. സ്കൂളിലേക്കുള്ള സയൻസ് പ്രൊജക്ടിന്റെ ഭാഗമായുള്ള വിഡിയോ ആണ് സോഷ്യൽ കണ്മണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഗ്രേഡ് 3യിലെ സയൻസ് പ്രൊജക്ടിന്റെ ഭാഗമായി 'വർക്കിംഗ് മോഡൽ ഓഫ് ഹ്യൂമൻ ഡൈജസ്റ്റീവ് സിസ്റ്റം' എന്ന വിഷയത്തിലാണ് പ്രൊജക്ട് തയ്യാറാക്കിയത്. തെർമോകോളിൽ കളർ പ്രിന്റെ ഔട്ടും ഒപ്പം സിറിഞ്ചും ഉപയോഗിച്ചാണ് കുഞ്ഞു കണ്മണി മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയുടെ വർക്കിംഗ് മോഡൽ തയ്യാറാക്കിയത്. ഭക്ഷണം ശരീരത്തിലേക്ക് എത്തുന്നതും അതിനു ശേഷം ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതും എല്ലാം പ്രൊജക്ടിൽ കണ്മണി വിശദീകരിക്കുന്നു.
വായിലെ പല്ലുകൾ ഉപയോഗിച്ച് ചവച്ച് അരച്ച് ഭക്ഷണം കഴിക്കുന്നതു മുതൽ അതിൽ ഉമിനീരിന്റെ ധർമ്മവും ഭക്ഷണം ഇറക്കാൻ നാക്ക് സഹായിക്കുന്നതും വിഡിയോയിൽ വിശദമായി കണ്മണി പറയുന്നു. ഫുഡ് പൈപ്പിലൂടെ വയറിലേക്ക് എത്തുന്ന ഭക്ഷണം ആസിഡുകളും എൻസൈമുകളുമായി കലരുകയും പോഷകങ്ങൾ രക്തത്തിലേക്ക് എത്തുകയും അവസാനം മാലിന്യം മനുഷ്യശരീരത്തിൽ നിന്ന് പുറന്തള്ളുന്നതു വരെയുള്ള കാര്യങ്ങൾ കൃത്യമായി വിഡിയോയിൽ പറയുന്നു. എറണാകുളം ചോയിസ് സ്കൂളിലെ ഗ്രേഡ് മൂന്നിലെ വിദ്യാർഥിനിയാണ് കണ്മണി. വിഡിയോയ്ക്ക് നിരവധി പേരാണ് കമന്റെ ചെയ്തിരിക്കുന്നത്. മുക്ത ഒരു നല്ല അമ്മയാണെന്നുള്ള അഭിനന്ദനവും കമന്റെ ബോക്സിൽ ഉണ്ട്. 'മിടുക്കിക്കുട്ടി', 'നന്നായി അവതരിപ്പിച്ചു' എന്നിങ്ങനെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.