ADVERTISEMENT

ആലപ്പുഴയുടെ പ്രിയപ്പെട്ട കലക്ടർ വി.ആർ.കൃഷ്ണതേജ മടങ്ങുകയാണ്. ശനിയാഴ്ച അദ്ദേഹം ചുമതലയൊഴിയും. 20നാണ് തൃശൂർ കലക്ടറായി ചുമതലയേൽക്കുന്നത്. ആലപ്പുഴയെക്കുറിച്ചുള്ള ഓർമകൾ‍ അദ്ദേഹം മനോരമയോടു പങ്കുവയ്ക്കുന്നു...

∙ആലപ്പുഴയിൽ നിന്നു ജനകീയനായാണ് മടക്കം. ഔദ്യോഗിക ജീവിതത്തിലെ ആലപ്പുഴ എപ്രകാരമായിരുന്നു?

എന്റെ മറ്റൊരു വീടാണ് ആലപ്പുഴ. എന്റെ ജീവിതവുമായി, ഞാൻ വളർന്നു വന്ന സാഹചര്യങ്ങളുമായി വളരെയധികം സാമ്യമുള്ള നാടാണിത്. അതുകൊണ്ടാകും ആലപ്പുഴയെ ഇത്രയേറെ ഇഷ്ടം. ഒട്ടേറെ കാര്യങ്ങൾ‍ ജില്ലയ്ക്കായി ചെയ്തിട്ടുണ്ട്. തുടങ്ങിവച്ച പദ്ധതികളുമുണ്ട്. അതിന്റെ തുടർച്ച സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടത്തെ ജനങ്ങൾ എന്നെ സ്വീകരിച്ചു. സ്നേഹിച്ചു. ആലപ്പുഴ എന്നും ഓർമയിലുണ്ടാകും.

∙‘ഒരു പിടി നന്മ’, ‘വി ആർ ഫോർ ആലപ്പി’ തുടങ്ങിയ പദ്ധതികളുടെ ഭാവി?

ഞാൻ സ്ഥാനമൊഴിഞ്ഞതോടെ ‘ ഐ ആം ഫോർ ആലപ്പി’ അവസാനിച്ചിരുന്നു. അതുകൊണ്ട് ‘വി ആർ ഫോർ ആലപ്പി’ വിപുലമായാണു ചിട്ടപ്പെടുത്തിയത്. ഇന്ന് സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരും അതിന്റെ ഭാഗമാണ്. ‘വി ആർ ഫോർ ആലപ്പി’ക്ക് യാതൊരു മുടക്കവുമുണ്ടാകില്ല. ‘ഒരു പിടി നന്മ’യും അങ്ങനെത്തന്നെ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി വഴിയും വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വഴിയുമാണു പദ്ധതികൾ നടപ്പാക്കുന്നത്. മൂവായിരത്തിലധികം വരുന്ന കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഒരു പിടി നന്മ’ കുട്ടികൾ വഴി ലക്ഷ്യത്തിലേക്കെത്തും.

∙ഫുഡ് സ്ട്രീറ്റ്, ഹെൽത്ത് സ്ട്രീറ്റ്, ലൈഫ് ബോയ...പദ്ധതികൾ ഇനിയും ആരംഭിക്കാനുണ്ട്?

ഫുഡ് സ്ട്രീറ്റ് സാധ്യമാകുന്നതോടെ നഗരത്തിന്റെ മുഖഛായ മാറും. ആലപ്പുഴയിലും രാത്രികൾ സജീവമാകും. എൻഒസി ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷ. ചെലവിനു വേണ്ട തുക കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് സ്ട്രീറ്റും സാധ്യമാകും. ലൈഫ് ബോയ ഈ സാമ്പത്തിക വർഷം സാധ്യമാകുമെന്നാണു കരുതുന്നത്. സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

∙ശക്തന്റെ നാട്ടിലേക്കാണ് ഇനി. പുതിയ സ്ഥലത്തെക്കുറിച്ചു പഠിച്ചോ?

എന്റെ പരിശീലന സമയത്തു തൃശൂരിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൃശൂർ അപരിചിതമല്ല. വലിയ ആശങ്കകളോ ആകുലതകളോ ഇപ്പോഴില്ല. പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ‍ പഠിച്ചുവരുന്നു. 20നു ചുമതലയേൽക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com