മകന്റെ ഓർമയ്ക്ക് അങ്കണവാടിക്ക് സ്ഥലം നൽകി, ഇപ്പോൾ എസിയും

Mail This Article
ഹരിപ്പാട് ∙ വാഹനാപകടത്തിൽ മരിച്ച മകന്റെ ഓർമയ്ക്ക് അങ്കണവാടിക്ക് എസി സമ്മാനിച്ച് പഞ്ചായത്ത് അംഗം. ആറ് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച ഇളയ മകൻ ശ്രീകാന്തിന്റെ ഓർമയ്ക്കായാണ് കരുവാറ്റ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ അങ്കണവാടിക്ക് വാർഡ് അംഗം കെ.ആർ. പുഷ്പയും മുൻ പഞ്ചായത്ത് അംഗം കൂടിയായ ഭർത്താവ് കെ.ആർ.രാജനും ചേർന്ന് എസി സമ്മാനിച്ചത്. ആദ്യം അങ്കണവാടി നിർമിക്കാൻ സ്ഥലം വിട്ടു നൽകിയതും ഇൗ ദമ്പതികളാണ്. 2019ൽ കെ.ആർ.രാജൻ വാർഡ് അംഗമായിരിക്കുമ്പോഴാണ് അങ്കണവാടിക്ക് മൂന്നു സെന്റ് സ്ഥലം വിട്ടു നൽകിയത്. കരുവാറ്റ പഞ്ചായത്തും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് കെട്ടിടം പണിയുകയായിരുന്നു. രമേശ് ചെന്നിത്തല എംഎൽഎ എസിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.