ADVERTISEMENT
ഏലൂർ ∙ ഭിന്നശേഷിക്കാരനായ ആദിത്യന്റെ (20) വോ‌ട്ടു ചെയ്യണമെന്ന മോഹം സഫലമായി. പിതാവ് മുരളീധരനൊപ്പമെത്തി കന്നിവോട്ട് രേഖപ്പെടുത്തിയപ്പോൾ മുഖത്ത് അഭിമാനവും സന്തോഷവും നിറഞ്ഞു. തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖം മൂലം ജന്മനാ കിടപ്പിലായ ആദിത്യനു പരസഹായം കൂടാതെ ചലിക്കാനാവില്ല. എൽഡിഎഫ് പ്രവർത്തകരാണ് വാഹനവുമായി വീട്ടിൽനിന്ന് ആദിത്യനെ ചക്രക്കസേരയിൽ ബൂത്തിലെത്തിച്ചത്. പിതാവിന്റെ സഹായത്തോടെ ആദിത്യൻ വോട്ടുചെയ്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com