മെട്രോ റെയിൽ: പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെ സ്ഥലമെടുപ്പ് പൂർത്തിയായി

Mail This Article
തൃപ്പൂണിത്തുറ ∙ കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് മുഴുവനും പൂർത്തിയായതായി കലക്ടർ എസ്. സുഹാസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലൈവിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏറ്റെടുത്ത സ്ഥലങ്ങൾ കെഎംആർഎല്ലിനു കൈമാറി. എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തു 6.29 ഏക്കർ ഭൂമി ഏറ്റെടുക്കണം. 43 സെന്റ് റെയിൽവേ ഭൂമിയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങി.
ഇലവൻ വൺ നോട്ടിഫിക്കേഷൻ കഴിഞ്ഞ ആഴ്ച നൽകി. 4 മാസം കൊണ്ട് ഈ ഭാഗത്തെ ഏറ്റെടുപ്പ് പൂർത്തിയാക്കി ഭൂമി കെഎംആർഎല്ലിനു കൈമാറാൻ ആകും. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ മെട്രോ റെയിൽ നീട്ടാൻ ഏറ്റെടുക്കുന്ന 166 പ്ലോട്ടുകളുടെ വില നിർണയം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായി. 386 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ശേഷിക്കുന്ന നടപടി പുരോഗമിക്കുന്നു. പാലാരിവട്ടം മുതൽ കാക്കനാട് വരെ ആദ്യ ഘട്ടവും, കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ 2–ാം ഘട്ടമായാണു സ്ഥലം എടുപ്പ്.