ADVERTISEMENT

മലയാറ്റൂർ∙ സ്വാശ്രയ കർഷക സമിതിയുടെ ഓണസമൃദ്ധി കർഷക ചന്ത റോജി എം.ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.വി.ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, അംഗം സതി ഷാജി, വിഎഫ്പിസികെ ജില്ല മാനേജർ എസ്.സിന്ധു, അസിസ്റ്റന്റ് മാനേജർ എസ്.സുലേഖ, സമിതി വൈസ് പ്രസിഡന്റ്  പി.ഡി.ജോണി, എം.പി.വിൽസൻ എന്നിവർ പ്രസംഗിച്ചു.

നെടുമ്പാശേരി ∙ പാറക്കടവ് സഹകരണ ബാങ്കിന്റെ  ഓണച്ചന്ത ആരംഭിച്ചു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ മനോജ് കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.സാബു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ജിഷ ശ്യാം, പി.പി.ജോയ്, ശാരദ ഉണ്ണികൃഷ്ണൻ, ബോർഡ് അംഗങ്ങളായ കെ.കെ.രാധാകൃഷ്ണൻ, സി.ഇ.കുഞ്ഞുമോൻ, ടി.ഡി.വിശ്വനാഥൻ, ടി.കെ.ബാലകൃഷ്ണൻ, കെ.കെ.കൃഷ്ണൻകുട്ടി, യമുന ബാബു, ഓമന ദിനേശൻ, എം.എ.ഓമന, സെക്രട്ടറി അനിത പി.നായർ, വി.എൻ അജയകുമാർ, ഡോ. സ്റ്റീഫൻ പാനികുളങ്ങര തുടങ്ങിയവർ പങ്കെടുത്തു. 20 വരെ പാറക്കടവ്, കുറുമശേരി, പൂവത്തുശേരി എന്നിവിടങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത്. 

തുറവൂർ  സഹകരണ ബാങ്കിന്റെ ഓണച്ചന്ത റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.സജീവ്,  ജിനി രാജീവ് തുടങ്ങിയവർ സമീപം.
തുറവൂർ സഹകരണ ബാങ്കിന്റെ ഓണച്ചന്ത റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.സജീവ്, ജിനി രാജീവ് തുടങ്ങിയവർ സമീപം.

∙ വിഎഫ്പിസികെ അത്താണി സ്വാശ്രയ കർഷകസമിതിയുടെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ധ്യ നാരായണ പിള്ള അദ്യ വിൽപന നടത്തി. സമിതി പ്രസിഡന്റ് എം.കെ.ഉണ്ണി അധ്യക്ഷനായിരുന്നു. വിഎഫ്പിസികെ അസി. മാനേജർ മുഹമ്മദ് അനസ്, എ.കെ.പൗലോസ്, പി.വി.കുര്യാക്കോസ്, ടി.ഡി.റാഫേൽ, കെ.എം.വർഗീസ് എന്നിവർ പ്രസംഗിച്ചു.

ശ്രീമൂലനഗരം∙ പഞ്ചായത്തിൽ കൃഷിഭവനു സമീപം ഓണച്ചന്ത ആരംഭിച്ചു. പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിച്ച  കാർഷിക വിളകളാണു ഓണച്ചന്തയിലുള്ളത്. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.ജെ.ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, വി.ജെ.ആന്റു, കെ.പി.അനൂപ്, എൻ.സി.ഉഷാകുമാരി, കൃഷി ഓഫിസർ രജിത അടിയോടി എന്നിവർ പ്രസംഗിച്ചു

ആലങ്ങാട്∙ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആലങ്ങാട് ബ്ലോക്കിനു കീഴിലുള്ള കൃഷിഭവനുകൾ കേന്ദ്രീകരിച്ചു കർഷക ചന്തകൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്കിനു കീഴിൽ 7 സ്ഥലത്താണു കർഷക ചന്തകൾ ആരംഭിച്ചിരിക്കുന്നത്. കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികളാണ് ഇവയുടെ പ്രധാന ആകർഷണം. കൂടാതെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലെ ആഴ്ച ചന്തകൾ വഴിയും ഹോർട്ടി കോർപ് മുഖേനയും ശേഖരിക്കുന്നവ കർഷക ചന്തകൾ വഴി വിൽപന നടത്തും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com