ADVERTISEMENT

തൃപ്പൂണിത്തുറ ∙ കരാട്ടെ കത്ത ഇനത്തിൽ 26 മണിക്കൂർ തുടർച്ചയായി പ്രകടനം നടത്തി ഗിന്നസ് റെക്കോർഡ് നേടി ഗ്രാൻഡ് മാസ്റ്റർ ഹാൻഷി കെ.വി.ബാബു(58). 3 വർഷങ്ങൾക്ക് മുൻപ് ലായം കൂത്തമ്പലത്തിൽ പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് ഗിന്നസ് അധികൃതർ സർട്ടിഫിക്കറ്റ് നൽകിയത്. 

24 മണിക്കൂർ തുടർച്ചയായി ഇതേ പ്രകടനം കാഴ്ചവച്ച കോയമ്പത്തൂർ സ്വദേശി ശ്രീകാന്തിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ബാബു തകർത്തത്. രാജ്യാന്തര കരാട്ടെയിൽ മികച്ച മാസ്റ്റർക്കുള്ള അവാർഡ്, 36 മണിക്കൂറും 17 മിനിറ്റ് തുടർച്ചയായി നഞ്ചക്ക് വീശി ലിംക ബുക്ക് റിക്കാർഡ്, ഏഷ്യൻ മാസ്റ്റേഴ്സ് കത്ത ചാംപ്യൻ, ഓൾ ഇന്ത്യ കത്ത ചാംപ്യൻ തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ കെവരിച്ചിട്ടുണ്ട്. 1500 ലേറെ കരാട്ടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഭവൻസ്, ആദർശ് വിദ്യാലയ കാക്കനാട്, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം എന്നീ സ്കൂളുകളിലെ കരാട്ടെ അധ്യാപകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com