എറണാകുളത്ത് സ്വകാര്യ ബസുകൾ നാളെ ഓടില്ലെന്ന് സംയുക്ത സമിതി

Mail This Article
കാക്കനാട്∙ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്യായമായി ശല്യം ചെയ്യുന്നുവെന്നാരോപിച്ചു നാളെ സൂചനാ സമരവും 30 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്നു എറണാകുളം ജില്ലാ ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതി അറിയിച്ചു. ഒരേ ദിവസം ഒരേ ബസിനെതിരെ രണ്ടും മൂന്നും കേസുകൾ വിവിധ സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതായാണു സമിതിയുടെ പരാതി.
തൊഴിലാളികളെ ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിക്കുന്ന സംഭവവുമുണ്ട്. യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു ബസ് കസ്റ്റഡിയിലെടുക്കുന്നു. മാനസിക സമ്മർദം മൂലം ജോലിക്കു വരാത്ത ബസ് ജീവനക്കാരുമുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നു ജനറൽ കൺവീനർ കെ.ബി. സുനീർ പറഞ്ഞു.