ADVERTISEMENT
തിരുവൈരാണിക്കുളം∙ മഹാദേവ ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നടതുറപ്പ് ഉത്സവത്തിനു ഭക്തരുടെ വൻതിരക്ക്. മംഗല്യ വരദായിനിയായ പാർവതി ദേവിക്കു പട്ടുപുടവ, പറ നിറയ്ക്കൽ വഴിപാടുകൾക്കു തിരക്കു കൂടുതലാണ്. ദേവിയുടെയും മഹാദേവന്റെയും നടയ്ക്കൽ പറ നിറയ്ക്കുന്നതിനു വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉമാ മഹേശ്വര പൂജ, വേളി ഓത്ത്, സർവരോഗ ശമന മന്ത്രാർച്ചന എന്നീ വഴിപാടുകൾ ഉത്സവത്തിനു ശേഷമാണു നടത്തുന്നത്. ഗണപതി, സതീദേവി, ഭദ്രകാളി,ശാസ്താവ്, യക്ഷി, മഹാവിഷ്ണു, സർപ്പങ്ങൾ എന്നിവയാണു മറ്റു പ്രതിഷ്ഠകൾ. ഭക്തർക്കു സുഗമമായി ദർശനം നടത്തുന്നതിനു എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com