പെട്രോൾ, ഡീസൽ സെസ്: കോൺഗ്രസ് പ്രതിഷേധിച്ചു

Mail This Article
കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ അധിക സെസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ പെട്രോൾ പമ്പ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തി ബജറ്റിന്റെ പകർപ്പ് കത്തിച്ചു പ്രതിഷേധിച്ച ശേഷം പമ്പിന്റെ കവാടം ഉപരോധിക്കുകയായിരുന്നു.
കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി.പി.കൃഷ്ണകുമാർ, അബ്ദുൽ ലത്തീഫ്, എൻ.ആർ.ശ്രീകുമാർ, കെ.എം.റഹീം, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ ഷൈല തദേവൂസ്, ആന്റണി പൈനുതറ, എം.ജി.അരിസ്റ്റോട്ടിൽ, അഞ്ജന, സക്കീർ തമ്മനം, പി.സി.ജോർജ്, സിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ബിജെപി
കൊച്ചി ∙ പെട്രോളിനും ഡീസലിനും 2 രൂപയുടെ അധിക സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. പള്ളിമുക്ക് ജംക്‌ഷനിലായിരുന്നു പ്രതിഷേധം. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, ദിനിൽ ദിനേശ്, കെ.ഗണേഷ്, എം.എൻ.ഗോപി, എൻ.വി.സുധീപ്, കെ.വിശ്വനാഥൻ, സുധി വല്ലാർപാടം, കാർത്തിക് പാറയിൽ, പി.എസ്.രാഹുൽ, കെ.എസ്.ഉണ്ണി, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.