ADVERTISEMENT

കൊച്ചി ∙ കൊച്ചു കടവന്ത്ര കസ്തൂർബാ നഗറിൽ ആധുനിക ഓപ്പൺ പാർക്കും നടപ്പാതയും വികസിപ്പിക്കും. ടി.ജെ. വിനോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ പദ്ധതിക്കായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അനുമതി നൽകി. ഏറെ വൈകാതെ പദ്ധതിയുടെ ടെൻ‍ഡർ നടപടികൾ ആരംഭിക്കും. കസ്തൂർബാ നഗറിൽ നിലവിലുള്ള പാർക്ക് നിലനിർത്തി ആധുനിക രീതിയിലുള്ള നടപ്പാത, ഫുട്ബോൾ ടർഫ്, പൂന്തോട്ടം, ഓപ്പൺ സ്റ്റേജ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു വികസിപ്പിക്കുകയെന്നു ടി.ജെ. വിനോദ് എംഎൽഎ പറഞ്ഞു. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു പദ്ധതി നടപ്പാക്കുക. ഇതിനു ജിസിഡിഎയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 

കസ്തൂർബാ നഗർ. ഇതിൽ പുല്ലു പിടിച്ചു കിടക്കുന്ന ഭാഗത്താണ് നടപ്പാത വികസിപ്പിക്കുക.
കസ്തൂർബാ നഗർ. ഇതിൽ പുല്ലു പിടിച്ചു കിടക്കുന്ന ഭാഗത്താണ് നടപ്പാത വികസിപ്പിക്കുക.

പനമ്പിള്ളി നഗറിന്റെ തെക്കേയറ്റത്തുള്ള റെയിൽവേ അടിപ്പാത കഴിഞ്ഞുള്ള ഭാഗത്തെ റോഡിന്റെ ഓരത്താണു നടപ്പാത വികസിപ്പിക്കുക. നിലവിൽ ഈ ഭാഗം ഉപയോഗമില്ലാതെ കാടുപിടിച്ചു കിടക്കുകയാണ്. 310 മീറ്റർ നീളമാകും നടപ്പാതയ്ക്കുണ്ടാകുക. വോക്‌വേയുടെ ഇരുവശങ്ങളിലും സ്റ്റീൽ കൈവരികളും നിർമിക്കും. കുട്ടികൾക്കു കളിക്കാനുള്ള പ്രത്യേക സ്ഥലവും ഉപകരണങ്ങളും പദ്ധതിയിലുണ്ട്. ഇതിനു പുറമേ സിഎംഎഫ്ആർഐ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ എതിർവശത്തുള്ള ഭാഗത്തായി ഫുട്ബോൾ ടർഫും  വികസിപ്പിക്കും. നടപ്പാതയിൽ ഇരിക്കാനായി 20 ബെഞ്ചുകളും ലഘു വ്യായാമങ്ങൾക്കായി ഓപ്പൺ ജിംനേഷ്യവുമുണ്ടാകും. ആധുനിക രീതിയിലുള്ള തെരുവു വിളക്കു സംവിധാനവും സജ്ജമാക്കും. ഹൈബി ഈഡൻ എംപിയുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച പാർക്ക് ഇവിടെയുണ്ട്. ഈ പാർക്കും ഓപ്പൺ സ്റ്റേജും നിലനിർത്തിയാണു പരിസര പ്രദേശങ്ങൾ വികസിപ്പിക്കുന്നത്. കസ്തൂർബാ നഗറിലുള്ളവർക്കും സൗത്ത് പനമ്പിള്ളി നഗർ ഭാഗത്തു താമസിക്കുന്നവർക്കും പ്രഭാത, സായാഹ്ന നടത്തത്തിനും വിനോദത്തിനും പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com