ADVERTISEMENT

തൊടുപുഴയിലും മൂന്നാറിലും ഫുട്ബോൾ കോച്ചിങ് ക്യാംപ്: തൊടുപുഴ സോക്കർ സ്‌കൂളിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ അവധിക്കാല ഫുട്‌ബോൾ കോച്ചിങ് ക്യാംപ് സംഘടിപ്പിക്കും. വെങ്ങല്ലൂർ സുലഭ സൂപ്പർമാർക്കറ്റിന് എതിർവശത്തുള്ള സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ ഇന്ന് മുതലും തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ട്, മൂന്നാർ കെഡിഎച്ച് ഗ്രൗണ്ട് എന്നീ സെന്ററുകളിൽ നാളെ മുതലും ക്യാംപ് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ 9വരെയാണ് പരിശീലനം. 5 മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 8606364223, 9605425395.

 മലങ്കരയിൽ ഫുട്ബോൾ പരിശീലന ക്യാംപ്
∙മലങ്കര എസ്റ്റേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ മുതൽ മലങ്കര പെരുമറ്റം ഏബ്രഹാം പുന്നൂസ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തും. 18 വയസ്സിൽ താഴെ പ്രായമുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. രാവിലെ 7 മുതൽ 9 വരയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് സമയം. ഏപ്രിൽ, മേയ്‌ മാസങ്ങളിലായി നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ ബന്ധപ്പെടുക. ഫോൺ: 6282582673, 8075519622.

 നീന്തൽ പഠിക്കാം , വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ
∙ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ കുട്ടികൾക്കായി അവധിക്കാല നീന്തൽ പരിശീലനം നടത്തും. ഇന്ന് മുതൽ മേയ് 30 വരെയാണ് പരിശീലനം. വിവിധ പ്രായത്തിലുള്ളവർക്കായി രണ്ട് സ്വിമ്മിങ് പൂളുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 

രണ്ടു വയസ്സു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സ്വിമ്മിങ് പൂളിൽ പരിശീലനം നൽകും. ഇതിനുപുറമെ കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൻ, യോഗാ പരിശീലനവും നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ അംഗീകൃത സർട്ടിഫിക്കറ്റുകളും നൽകും. ദേശീയ, രാജ്യാന്തര താരങ്ങളാണ് പരിശീലനം നൽകുന്നത്. ലോക ഓഷ്യൻമെൻ ചാംപ്യൻ ബേബി വർഗീസാണ് പരിശീലന പരിപാടികൾക്കു നേതൃത്വം നൽകുന്നത്. ഫോൺ: 9447223674.

കരിമണ്ണൂരിലും തൊടുപുഴയിലും കരാട്ടെ പരിശീലനം
∙  ഷുബുക്കായി കരാട്ടെ ഫെഡറേഷന്റെ നേതൃത്വത്തിൽ കരാട്ടെ സ്‌പോർട്‌സ് അക്കാദമിയിൽ അവധിക്കാല കരാട്ടെ, ബോക്സിങ്, വടംവലി പരിശീലന ക്ലാസ് ഏപ്രിൽ 5 മുതൽ മേയ് 30 വരെ നടക്കും. കരിമണ്ണൂർ മാസ് ഓഡിറ്റോറിയം, തൊടുപുഴ ഗാന്ധിസ്‌ക്വയറിലെ മുനിസിപ്പൽ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ക്ലാസ്. ആയോധന കലകളിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയും സ്വയം പ്രതിരോധിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ചെയ്യുന്നത്. കരാട്ടെ ബ്ലാക്ക് ബെൽറ്റിൽ സെവൻത്ഡാൻ നേടിയ ബേബി ഏബ്രഹാമാണ് പരിശീലനം നൽകുന്നത്. ഫോൺ: 9961835358.

തൊടുപുഴയിൽ റോളർ സ്കേറ്റിങ്
∙ ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷന്റെയും ഫാസ്റ്റ് ട്രാക്ക് റോളർ സ്കേറ്റിങ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ യുപി സ്കൂളിൽ റോളർ സ്കേറ്റിങ് പരിശീലനം നൽകും. ഇന്ന്  മുതൽ മേയ് 30 വരെ എല്ലാ ദിവസവും പരിശീലനം ഉണ്ടായിരിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കെ.പി.സജിയാണ് പരിശീലനം നൽകുന്നത്. പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾ അസോസിയേഷനുമായോ, 9447828361 എന്ന നമ്പരിലോ ബന്ധപ്പെടുക.

നെടുങ്കണ്ടത്ത് സമ്മർ സ്പോർട്സ് സ്കൂൾ
∙ നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷന്റെ (എൻഎസ്എ) ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 2 മാസത്തെ സമ്മർ സ്പോർട്സ് സ്കൂൾ നാളെ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ വിവിധ വ്യായാമ മുറകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഫൺ ഗെയിമുകൾ എന്നിവയോടൊപ്പം ഫുട്ബോൾ, ക്രിക്കറ്റ്, ജൂഡോ, അത്‌ലറ്റിക്സ് തുടങ്ങിയവയിൽ പരിശീലനവും നൽകും. 5 വയസ്സ് മുതൽ 16 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം. നെടുങ്കണ്ടം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം, ടർഫ് കോർട്ട്, എൻഎസ്എ അക്കാദമി എന്നിവിടങ്ങളിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. ഫോൺ: 94462 14536.

 കട്ടപ്പന സ്വരാജിൽ ‘സമ്മർ ഇൻ സയൺ’
∙ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും സഹകരണത്തോടെ ഷൈൻ സ്റ്റാർ അക്കാദമിയുടെ നേതൃത്വത്തിൽ കട്ടപ്പന സ്വരാജ് സയൺ പബ്ലിക് സ്‌കൂളിൽ ‘സമ്മർ ഇൻ സയൺ’ എന്ന പേരിൽ ഏപ്രിൽ 5 മുതൽ മേയ് 25 വരെ ക്യാംപ് സംഘടിപ്പിക്കും. ഫുട്‌ബോൾ, നീന്തൽ, റോൾബോൾ സ്‌കേറ്റിങ്, ഹോക്കി, ബാസ്‌കറ്റ് ബോൾ, അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൻ, റൈഫിൾ ഷൂട്ടിങ്, ആർച്ചറി എന്നിവയിലാണ് പരിശീലനം നൽകുന്നത്. റൈഫിൾ ഷൂട്ടിങ്ങിന് 12 മുതൽ 22 വയസുവരെയുള്ളവർക്കും ആർച്ചറിക്ക് 10 മുതൽ 22 വയസ്സ് വരെയുള്ളവർക്കും മറ്റുള്ളവയ്ക്ക് 5 മുതൽ 18 വയസ്സ് വരെയുള്ളവർക്കും പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. ഒന്നിലധികം ഇനങ്ങളിൽ പരിശീലനത്തിന് ചേരുന്നവർക്കും സയൺ സ്‌കൂളിലെ വിദ്യാർഥികൾക്കും ഫീസ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും. ഫോൺ: 8848698451, 9744052535.

കളരി പരിശീലനം
∙ മുട്ടം ഐഎസ്എംഎ കളരി പരിശീലന കേന്ദ്രത്തിൽ അവധിക്കാല കളരി പരിശീലനം ആരംഭിച്ചു. ആരോഗ്യം, അച്ചടക്കം, കൃത്യനിഷ്ഠ, ഏകാഗ്രത തുടങ്ങിയവ പരിശീലനത്തിലൂടെ ലഭ്യമാകുന്നു. ഫോൺ: 9633055470.

എംഎസ്ഡബ്ല്യു അധ്യാപക ഒഴിവ്
മുരിക്കാശേരി ∙ മാർ സ്ലീവാ കോളജിൽ എംഎസ്ഡബ്ല്യു വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 20ന് മുൻപായി marsleevacollege@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 7510340156.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com