നിരോധനം ഫലപ്രദമാകുന്നില്ല; കേസുകൾ 3000 കടന്നു
![മലനാട്– നോർത്ത് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനവേളയിൽ ടെർമിനലിൽ എത്തിയവർ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/10/23/kannur-terminal.jpg?w=1120&h=583)
Mail This Article
കണ്ണൂർ∙ കോവിഡ് വ്യാപന നിയന്ത്രണത്തിനായി പ്രഖ്യാപിച്ച നിരോധനാജ്ഞ ജില്ലയിൽ ഫലപ്രദമാകുന്നില്ല. പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേട്ടുമാരുടെയും ഇടപെടലുണ്ടെങ്കിലും നിരോധനാജ്ഞ മറന്ന നിലയിലാണു പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടം. അഞ്ചിലേറെ പേർ കൂട്ടംകൂടരുതെന്ന നിർദേശം സർക്കാർ ചടങ്ങുകളിൽ പോലും നടപ്പായതായി കാണുന്നില്ല.
കൈവിടരുത് ജാഗ്രത
നിയന്ത്രണം പാലിക്കുന്നതിൽ ജനങ്ങൾ വിമുഖത കാട്ടുകയാണ്. റോഡരികുകളിലും കടത്തിണ്ണകളിലും കലുങ്കുകളിലും താൽക്കാലിക ഷെഡുകളിലുമെല്ലാം വെറുതേ കൂട്ടം കൂടിയിരിക്കുന്നവരുടെ എണ്ണം ഇപ്പോഴും കുറഞ്ഞിട്ടില്ല.
പരിശോധനയ്ക്ക് ആരെങ്കിലും വരുമ്പോൾ തൽക്കാലം മാറി നിൽക്കുമെന്നല്ലാതെ കൂട്ടം ചേരാനില്ലെന്ന നിലപാടിലേക്ക് ആളുകൾ എത്താത്തതാണു നിരോധനാജ്ഞ കാര്യക്ഷമമാവാതിരിക്കാൻ കാരണം. കൊറോണ വൈറസിനെതിരെ തുടക്കത്തിൽ കാണിച്ച ജാഗ്രത കൈമോശം വരികയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിലെ വർധന.