പൂക്കോട് അനാദിക്കട കത്തിനശിച്ചു
![പൂക്കോട് അഗ്നിക്കിരയായ അനാദിക്കടയിൽ കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു. പൂക്കോട് അഗ്നിക്കിരയായ അനാദിക്കടയിൽ കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2020/11/3/kannur-kuthuparamba-shop-fire.jpg?w=1120&h=583)
Mail This Article
×
കൂത്തുപറമ്പ് ∙ പൂക്കോട് അനാദിക്കട കത്തിനശിച്ചു. പാനൂർ റോഡിൽ നിന്നു തൃക്കണ്ണാപുരത്തേക്കുള്ള ചമ്പളോൻ വാസു റോഡിൽ ചമ്പളോൻ രാജന്റെ ഉടമസ്ഥതയിലുള്ള അനാദി - പച്ചക്കറി കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
ഫർണിച്ചറും സാധനങ്ങളും കത്തിയമർന്നു. കൂത്തുപറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സീനിയർ ഫയർ ഓഫിസർ കെ.ദിവുകുമാർ, ഫയർമാൻമാരായ സി.കെ.രാരിഷ്, ബാബു ആയോടൻ, കെ.ഷിജു എന്നിവരടങ്ങിയ സംഘമാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.