ADVERTISEMENT

കണ്ണൂർ ∙ 4 വർഷമായി നിയമന അംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർ 23 ദിവസമായി നടത്തുന്ന സമരം ഒത്തുതീർപ്പായി. കാത്തലിക് ടീച്ചേഴ്സ് ഗിൽഡും, നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് അസോസിയേഷനും നടത്തിവന്ന സമരമാണ് സർക്കാരുമായുള്ള ഒത്തുതീർപ്പ് ചർച്ചകളെ തുടർന്ന് അവസാനിപ്പിച്ചത്. കെസിബിസി വിദ്യാഭ്യാസ ട്രസ്റ്റ് ഫോർ എജ്യുക്കേഷനാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി തീരുമാനത്തിലെത്തിയത്.

അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനങ്ങൾ ഉടൻ പാസാകുമെന്നു സർക്കാർ ഉറപ്പു നൽകിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ സമരം കെപിസിസി നിർവാഹകസമിതി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് തലശ്ശേരി അതിരൂപത പ്രസിഡന്റ് സി.ഡി.സജീവ് അധ്യക്ഷത വഹിച്ചു.

എസ്ജെകെഎം ജില്ലാ ട്രഷറർ അബ്ദുൽ ഷുക്കൂർ ഫൈസി, പ്രധാനാധ്യാപകരായ മാത്യു ജോസഫ്, ടി.ജെ.ജോർജ്, തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, മദ്യനിരോധന യുവജന സമിതി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ സമദ് മയ്യിൽ, മുഹമ്മദ് ഫസൽ, നോൺ അപ്‌ലോഡ് ടീച്ചേഴ്സ് അസോസിയേഷൻ ട്രഷറർ ജോഷി സെബാസ്റ്റ്യൻ, ജോമി ജോസ്, സോണി സെബാസ്റ്റ്യൻ, ബെന്നി മാത്യു, നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരി അതിരൂപത സെക്രട്ടറി സിജോ ഡോമിനിക്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തലശ്ശേരി അതിരൂപത സെക്രട്ടറി ജോബി മൂലയിൽ എന്നിവർ പ്രസംഗിച്ചു.

ഇന്നലെ വൈകിട്ടോടെ സമരം അവസാനിപ്പിച്ചു. കണ്ണൂർ രൂപത അധ്യക്ഷൻ മാർ അലക്സ് വടക്കുംതല, പി.ജെ.ജോസഫ് എംഎൽഎ, തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിൽ എന്നിവർ പ്രസംഗിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com