‘കോമൺവെൽത്ത് കമ്മിഷൻ സ്കോളർഷിപ്’ നേടി അഞ്ജു
![kannur-manju-narayanan kannur-manju-narayanan](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/7/14/kannur-manju-narayanan.jpg?w=1120&h=583)
Mail This Article
കണ്ണൂർ∙ യുകെ സർക്കാരിന്റെ പ്രധാന സ്കോളർഷിപ്പായ ‘കോമൺവെൽത്ത് കമ്മിഷൻ സ്കോളർഷിപ്’ നേട്ടവുമായി അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ നേത്രപരിശോധക (ഒപ്റ്റോമെട്രിസ്റ്റ്) അഞ്ജു നാരായണൻ. കോമൺവെൽത്ത് സ്കോളർഷിപ്പിലൂടെ യുകെയിൽ മാസ്റ്റേഴ്സ് ഡിഗ്രി, പിഎച്ച്ഡി എന്നിവ ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. കാർഡിഫ് സർവകലാശാല നടത്തുന്ന എംഎസ്‌സി ഇൻ ക്ലിനിക്കൽ ഒപ്റ്റോമെട്രിയിലേക്കാണ് അഞ്ജുവിനു പ്രവേശനം ലഭിച്ചത്.
2020 ലെ സ്കോളർഷിപ്പിലൂടെ കാർഡിഫിൽ ഒപ്റ്റോമെട്രിയിൽ പ്രവേശനം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ഏക വിദ്യാർഥിയാണ് അഞ്ജു. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള 5 പേർക്കാണ് ഈ സ്കോളർഷിപ് ലഭിച്ചത്. എറണാകുളം, മുളന്തുരുത്തി കാർത്തികയിൽ ടി.എ. നാരായണന്റെയും അംബികയുടെയും മകളാണ്. കായംകുളത്ത് അമ്പാടിയിൽ മനോജാണ് ഭർത്താവ്. കണ്ണൂർ ചിന്മയ വിദ്യാലയയിൽ വിദ്യാർഥിയായ ഐശ്വര്യ പാർവതി മകളാണ്.