പരിയാരം ഗവ.കെ.കെ.എൻ സ്മാരക ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇല്ലായ്മകളുടെ ക്ലാസ് മുറിയിൽ
Mail This Article
×
പരിയാരം ∙ പ്രിൻസിപ്പലും സ്ഥിരം അധ്യാപകരും സയൻസ് ലാബും ഇല്ലാത്തതെ ഗവ.കെ.കെ.എൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരില്ലാതെ കഷ്ടപെടുന്നു. 7 വർഷം മുൻപ് സയൻസ് ബാച്ചാണ് അധികൃതർ അനുവദിച്ചത് എന്നാൽ ഇതുവരെ സ്ഥിരം അധ്യാപകരെ അനുവദിച്ചിട്ടില്ല. ഈ വർഷം പ്രവേശന നടപടികൾ സ്വീകരിക്കുമ്പോഴും പ്രിൻസിപ്പൽ തസ്തികയിൽ ആളില്ല. ഹൈസ്കൂൾ പ്രധാന അധ്യാപകനാണ് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റും മറ്റും നൽകുന്നത്.
സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനാൽ പി ടി എ കമ്മിറ്റി താൽക്കാലിക അധ്യാപകരെ വച്ചാണ് പഠനം നടത്തുന്നത്. സയൻസ് ബാച്ചായിട്ടും ലാബ് സൗകര്യവും അനുവദിച്ചിട്ടില്ല. സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്, ജവഹർ സാംസ്കാരിക കേന്ദ്രം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.